ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നടിയും സംവിധായികയുമായ സുഹാസിനി താന്‍ നേതൃത്വം നല്‍കുന്ന നാം ഫൌണ്ടേഷനു വേണ്ടി രവി വര്‍മ്മ ചിത്രങ്ങളെ പുനരാവിഷ്ക്കരിച്ചു കൊണ്ട് ഒരു കലണ്ടര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. തെന്നിന്ത്യയിലെ വിഖ്യാത ഫോട്ടോഗ്രാഫറായ ജി വെങ്കട്ട് റാമുമായി ചേര്‍ന്നാണ് അവര്‍ കലണ്ടര്‍ ആവിഷക്കരിച്ചത്. രവി വര്‍മ്മ ചിത്രങ്ങളുടെ സമകാലിക പതിപ്പില്‍ തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് ഫീച്ചര്‍ ചെയ്യപ്പെട്ടത്.
ഇതില്‍ ‘Expectation’ എന്ന രവി വര്‍മ്മ ചിത്രത്തിന്റെ പുനരവതരണത്തില്‍ നായികയായി എത്തിയത് നാദിയ മൊയ്തുവാണ്. പഴയ കാല ക്ലാസ്സിക് പുനസൃഷ്ടിച്ചതിന്റെ അധ്വാനത്തിന്റെ കഥ പറഞ്ഞ്, അതില്‍ പ്രധാന പങ്കു വഹിച്ച അണിയറപ്രവര്‍ത്തകരെയും പരിചയപ്പെടുത്തുകയാണ് നാദിയ തന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍.
‘സര്‍ഗ്ഗവൈഭവമുള്ള ഒരു മികച്ച ടീം ആണ് ഈ ക്ലാസ്സിക്കുകളുടെ പുനരവതരണത്തിനു പിന്നില്‍. ഈ കലണ്ടറിന്റെ ആശയം സുഹാസിനി മണിരത്നത്തിന്റെതാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് ജി വെങ്കട്ട് റാം. ഇതിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചത് പത്മജ വെങ്കട്ട്, സാമന്ത ജഗന്‍ എന്നിവര്‍ ചേര്‍ന്നാണ്. സ്റ്റൈലിംഗ്. അമൃത റാം, ട്രേപ്പിംഗ്. കിയാര മോട്ട്വാനി, ആഭരണങ്ങള്‍ സ്നേഹ ദത്താര്‍. പോസ്റ്റ് പ്രൊഡക്ഷന്‍. ദിശ ഷാ, കേഷാലങ്കാര സഹായം. സോനു സുബ്ബ. ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് ഇത്,’ നദിയ കുറിച്ചു.
Read Here: പെയിന്റിങ് പോലെ സുന്ദരം; രവിവർമ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്ക് ഓവറിൽ താരങ്ങൾ