Latest News

ഗേളിയുടെ കുട്ടിപ്പട്ടാളം ഇന്നിങ്ങനെ

‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ സിനിമയിലെ ബാല താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് നദിയ പങ്കുവച്ചത്

Nadia moidu, Nadia moidu old photos, nadia moidu family photos, nadia moidu daughter, nadia moidu family photo, നദിയ മൊയ്തു, Indian express malayalam, IE malayalam

നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നദിയ മൊയ്തു. 36 വർഷം മുമ്പ്, 1984 ഒക്ടോബറിലായിരുന്നു നോക്കത്താ ദൂരത്ത് എന്ന സിനിമ പുറത്തിറങ്ങിയത്. ഗേളി എന്ന കഥാപാത്രത്തെയായിരുന്നു നദിയ മൊയ്തു ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.

ചിത്രത്തിലെ തമാശ രംഗങ്ങളും അവസാനത്തോട് അടുക്കുമ്പോഴുള്ള ദുഃഖരംഗങ്ങളുമെല്ലാം ആ സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ ഒട്ടേറെ മലയാളികൾക്ക് ഓർമ വരും. ഒപ്പം ആ ചിത്രത്തിലെ കഥാപാത്രങ്ങളെയും.

മൂന്ന് ബാലതാരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. തിലകൻ അവതരിപ്പിച്ചിരുന്ന അലക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ മക്കളായ ജെക്കബ് അലക്സാണ്ടർ, ഉണ്ണി അലക്സാണ്ടർ, ജോ അലക്സാണ്ടർ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മാസ്റ്റർ സാം, മാസ്റ്റർ ആസിഫ്, മാസ്റ്റർ ചെറിയാൻ എന്നീ ബാലതാരങ്ങളായിരുന്നു.

Read More: ഓർമ്മകളിൽ അങ്ങനെയൊരു കാലം; ചിത്രങ്ങൾ പങ്കുവച്ച് നാദിയ മൊയ്തു

ഇതിൽ രണ്ട് പേർക്കൊപ്പമുള്ള ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നദിയ മൊയ്തു ഇപ്പോൾ. വർഷങ്ങൾക്ക് ശേഷം സാം അഥവാ സമീർ, ആസിഫ് എന്നിവരെ കണ്ടെത്തിയപ്പോഴുള്ള ചിത്രമാണ് നദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

“ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോൾ ഇത് കണ്ടെത്തി. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികൾ. സമീറും ആസിഫും. കാലം എത്ര പെട്ടെന്നാണ് പോവുന്നത്,” എന്ന കാപ്ഷനും നദിയ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു.

Read More: ഓര്‍മ്മയുടെ റീലുകള്‍ തിരിച്ച് നദിയ മൊയ്തു

അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ നദിയ സജീവമായി തുടങ്ങിയത്. അഭിനയജീവിതത്തിൽ നിന്നുള്ള പഴയ ചിത്രങ്ങളും ഓർമകളുമെല്ലാം ഇടയ്ക്കിടെ നദിയ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഏറെ നാള്‍ ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന നദിയ ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nadia moidu photo with nokkatha doorath kannum nattu child artists

Next Story
ഞാൻ വെറും ജസ്റ്റ് പാസ്; എസ്‌ എസ്‌ എൽ സി കാലമോർത്ത് പേളിPearly Maaney, പേളി മാണി, Abhishek Bachchan, അഭിഷേക് ബച്ചൻ, Pearly Maaney bollywood film, പേളി മാണി ബോളിവുഡ് ചിത്രം, Pearly Maaney Photos, പേളി മാണി ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com