Naalaam Mura OTT: ദീപു അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘നാലാം മുറ’. ഡിസംബർ 23 നു റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുകയാണ്. മനോരമ മാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
Naalam Mura Movie Review & Rating: ഷോർട്ട്ഫിലിം നീട്ടിയത്; ‘നാലാം മുറ’ റിവ്യൂ
വളരെ പതിഞ്ഞ പേസിൽ നടക്കുന്ന ഒരു കുറ്റാന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. പലപ്പോഴും ഇരുണ്ട മുറിക്കുള്ളിൽ നടക്കുന്ന ചോദ്യം ചെയ്യലിലൂടെയാണ് കഥയും സിനിമയും മുന്നോട്ട് നീങ്ങുന്നത്. ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിലയർ, പ്രശാന്ത്, ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീലു എബ്രഹാം എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കിഷോർ വാരിയത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂരജ് വി ദേവ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഛായാഗ്രഹണം എസ് ലോകനാഥൻ, എഡിറ്റിങ്ങ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു. കൈലാസാണ് സംഗീതം ഒരുക്കിയത്.