പുതിയ രൂപത്തിലും ഭാവത്തിലും ജ്യോതിക എത്തുന്നു. ബാല സംവിധാനം ചെയ്യുന്ന നാച്ചിയാർ എന്ന ചിത്രത്തിലാണ് ഇതുവരെ കാണാത്ത രൂപത്തിൽ ജ്യോതികയെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി.

ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിക നായികയാവുന്നെന്ന് വാർത്തകളുണ്ടായിരുന്നെിലും ഔദ്യോഗിക സ്ഥിരീകരണം നടി നൽകിയിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത് വിട്ട് കൊണ്ട് സൂര്യയാണ് ബാല ചിത്രത്തിൽ ജ്യോതികയെത്തുന്ന കാര്യം സ്ഥിരീകരിച്ചത്. ജി.വി.പ്രകാശാണ് നാച്ചിയാറിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.

naachiyaar movie

വിവാഹ ശേഷമുളള തിരിച്ചു വരവിന് ശേഷം ജ്യോതിക അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നാച്ചിയാർ. ഹൗ ഓൾഡ് ആർ യൂ എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പായ 36 വയതനിലേ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചു വരവ്. ഉടൻ തിയേറ്ററിലെത്തുന്ന മഗളിർ മട്ടുമാണ് രണ്ടാമത്തെ ചിത്രം. സൂര്യയുടെ 2ഡി എന്റർടെയിൻമെന്റാണ് മഗളിർ മട്ടും നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ ജ്യോതികയുടെ സ്​റ്റൈലിഷ് ലുക്കും ഡയലോഗും വൻ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

സൂര്യയെ മുനനിര നായകനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച രണ്ട് സിനിമകൾ സംവിധാനം ചെയ്‌തത് ബാലയായിരുന്നു. 2001ൽ സൂര്യയുടെ ആദ്യ വലിയ ബോക്‌സ് ഓഫിസ് ഹിറ്റ് ചിത്രം നന്ദ സംവിധാനം ചെയ്‌തത് ബാലയായിരുന്നു. സൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു നന്ദയിലേത്. ചിത്രത്തിലെ അഭിനയത്തിന് സൂര്യയ്‌ക്ക് വലിയ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. പിതാമഹൻ (2003) എന്ന ബാല ചിത്രവും സൂര്യയുടെ വൻ ഹിറ്റുകളിലൊന്നായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ