പത്തുവർഷം നീണ്ടു നിന്ന പ്രണയം. ഒടുവിൽ വിവാഹം. രണ്ടുവർഷത്തിനു ശേഷം പ്രിയപ്പെട്ടവന്റെ മരണം. രണ്ടാഴ്ച മുൻപാണ് നടൻ ചിരഞ്ജീവി സർജ അപ്രതീക്ഷീതമായി മരണത്തിന് കീഴടങ്ങുന്നത്. ചിരുവിന്റെ മൃതദേഹത്തിന് മേൽ നെഞ്ചുപൊട്ടി കരഞ്ഞ മേഘ്നയുടെ ദൃശ്യങ്ങൾ ഇപ്പോഴും ആരാധകർക്ക് മറക്കാനായിട്ടില്ല. ഇപ്പോൾ തനിക്കൊപ്പം നിന്നവർക്കും, കൂടെ കരഞ്ഞവർക്കും, ദുഃഖം പങ്കുവച്ചവർക്കും നന്ദി പറയുകയാണ് മേഘ്ന.

View this post on Instagram

MY CHIRU FOREVER

A post shared by Meghana Raj Sarja (@megsraj) on

“കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഏന്‌റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളായിരുന്നു. എന്‌റെ ലോകം ചിതറിത്തെറിച്ചപ്പോള്‍, ഞാന്‍ ദുഃഖത്തിന്‌റെ കയങ്ങളില്‍ താഴ്ന്നു പോയപ്പോള്‍ എന്നെ സ്‌നേഹിച്ച, പിന്തുണ നല്‍കിയ ചേര്‍ത്തു പിടിച്ച എന്‌റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ക്കും അതിനെല്ലാമപ്പുറം, പിടിച്ചുനില്‍ക്കാന്‍ എനിക്ക് പ്രതീക്ഷയുടെ ഒരു കണം നല്‍കിയ ചിരുവിന്‌റെ ആരാധകര്‍ക്കു നന്ദി.

എന്‌റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിയ്ക്കാന്‍ ഒരു ജന്മം മതിയാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്‌റെ ദുഃഖം പങ്കുവച്ചു. എന്‌റെ വേദന അറിഞ്ഞു. ഞാന്‍ മിസ് ചെയ്ത അത്ര തന്നെ ചിരുവിനെ നിങ്ങളും മിസ് ചെയ്തു. ചിരുവിനോട് നിങ്ങള്‍ കാണിക്കുന്ന ഉപാധികളില്ലാത്ത ഈ സ്‌നേഹത്തിനും ബഹുമാനത്തിനും ഞാന്‍ എന്നെന്നും കടപ്പെട്ടവളായിരിക്കും. ചിരുവിനെ യാത്രയയ്ക്കാനെത്തിയ ആയിരക്കണക്കിന് ആരാധകരും ഈ പ്രയാസമേറിയ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന സിനിമാ മേഖലയില്‍ നിന്നുള്ളവരുമെല്ലാം, ചിരു നിങ്ങള്‍ക്കെന്തായിരുന്നു എന്നതിന്‌റെ തെളിവായിരുന്നു. ഒരു രാജാവിനെ പോലെ അദ്ദേഹത്തെ യാത്രയാക്കിയതിന് നന്ദി. അതു തന്നെയായിരിക്കും അദ്ദേഹവും ആഗ്രഹിച്ചിട്ടുണ്ടായിരിക്കുക. ഒരു രാജാവിനെ പോലെ ജീവിക്കുക എന്നതിലായിരുന്നു ചിരു വിശ്വസിച്ചിരുന്നത്,” മേഘ്ന കുറിച്ചു.

Read More: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന

View this post on Instagram

MY CHIRU FOREVER

A post shared by Meghana Raj Sarja (@megsraj) on

ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്.

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook