Latest News

ഞാൻ 10 കിലോ കൂട്ടിയതിങ്ങനെ; വീഡിയോയുമായി ഇഷാനി

കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും മൂന്നുമാസം കൊണ്ട് 10 കിലോ വർധിപ്പിച്ച കഥയാണ് ഇഷാനിക്ക് പറയാനുള്ളത്

Ishani Krishna, My Weight Gain Transformation video Ishani Krishna

അമിതവണ്ണം പോലെ തന്നെ പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ് തീരെ മെലിഞ്ഞിരിക്കുന്ന അവസ്ഥയും. ലോക്ക്ഡൗൺ കാലത്ത് മൂന്നു മാസം കൊണ്ട് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 10 കിലോ വർധിപ്പിച്ച കഥയാണ് നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത്.

മെലിഞ്ഞിരുന്നതിന്റെ പേരിൽ ഏറെ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുള്ള ആളാണ് താനെന്നും ഇഷാനി പറയുന്നു. ശരീരത്തിന് ആവശ്യം വേണ്ട ഭാരം വർധിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് മൂന്നുമാസത്തെ ഒരു വെയിറ്റ് ഗെയിൻ ചലഞ്ച് ഏറ്റെടുത്തതെന്നും ഇഷാനി പറയുന്നു.

നിലവിൽ കഴിച്ചു കൊണ്ടിരുന്ന ആഹാരത്തിന്റെ അളവ് ഇരട്ടിയാക്കുകയായിരുന്നു തന്റെ വെയിറ്റ് ഗെയിൻ യാത്രയുടെ ആദ്യപടിയെന്ന് ഇഷാനി. ഒപ്പം ശരീരഭാരം വർധിപ്പിക്കുന്നതിനു സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിന്റെ ഭാഗമാക്കി. അതിനൊപ്പം ഒരു ട്രെയിനറുടെ സഹായത്തോടെ വ്യായാമവും പരിശീലിച്ചു. തന്റെ ഭക്ഷണരീതിയെ കുറിച്ചും വ്യായാമത്തെ കുറിച്ചുമെല്ലാം വ്യക്തമായി തന്നെ ഇഷാനി വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.

Read more: സന്തുഷ്ട കുടുംബമായി തോന്നുമെങ്കിലും വീട്ടിൽ ഞങ്ങളെപ്പോഴും അടിപിടിയാണ്; സഹോദരിമാരെ കുറിച്ച് ഇഷാനി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: My weight gain transformation video ishani krishna

Next Story
സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചുmurali sithara, murali sithara songs, murali sithara age, murali sithara death, murali sithara dead, murali sithara died, murali sithara passes away
The moderation of comments is automated and not cleared manually by malayalam.indianexpress.com