സൂപ്പർ ഹിറ്റ് ചിത്രമായ എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നു. മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാർവ്വതിയും എത്തുന്നു.

റൊമാന്റിക് മ്യൂസിക് ഗണത്തിൽപ്പെടുന്ന ക്യൂട്ട് ലിറ്റിൽ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സമകാലിക വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാർവതി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പ്രമേയമാണ് മൈ സ്റ്റോറിയുടെതെന്ന് റോഷ്ണി പറഞ്ഞു. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് റോഷ്ണി ദിനകർ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ