ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ അലയടിക്കുമ്പോള്‍ അതിന്റെ ഭാഗമായി സിനിമാ ലോകവും. പൃഥ്വിരാജ്-പാര്‍വ്വതി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മൈ സ്റ്റോറിയുടെ ലോകകപ്പ് ഫീവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്.
റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറിലാണ് ഫുട്‌ബോള്‍ ജ്വരം അലയടിക്കുന്നത്. സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഫിഫ ഫീവര്‍ ടീസര്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്ക ചിത്രത്തിന്റെ മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് പോര്‍ച്ചുഗലിലാണെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറുമെല്ലാം ശ്രദ്ധേയമായിരുന്നു. പുതിയ വീഡിയോയും പ്രതീക്ഷകളെ ഉയര്‍ത്തുന്നതാണ്.
ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. യെന്തിരന്റേയും ലിംഗയുടേയും ഛായാഗ്രാഹകനായിരുന്ന രത്‌നവേലാണ് മൈ സ്റ്റോറിയ്ക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാളം സിനിമയാണിത്.