Latest News

സിനിമയുടെ വിജയ പരാജയങ്ങൾ എന്നെ ബാധിക്കുന്നില്ല: പൃഥ്വിരാജ്

കരിയറിലെ ഉയർച്ച താഴ്ചകളെ സ്വീകരിക്കാൻ ഈ നിസ്സംഗ മനോഭാവമാണ് തന്നെ സഹായിച്ചതെന്നും പൃഥ്വി പറയുന്നു

prithviraj sukumaran, prithviraj, prithviraj sukumaran movies, prithviraj interview, prithviraj latest, prithviraj updates, actor prithviraj, പൃഥ്വിരാജ്

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വി ഇതിനകം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു. ഒപ്പം സംവിധാനത്തിലും നിർമാണരംഗത്തുമെല്ലാം തിളങ്ങുന്ന പൃഥ്വിയെ ആണ് പ്രേക്ഷകർ കണ്ടത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ മലയാളത്തിൽ നിന്നും ആദ്യം 200 കോടി ക്ലബിലെത്തിയ ചിത്രമാണ്.

ഇപ്പോഴിതാ, തന്റെ സിനിമാജീവിതത്തെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തൻ്റെ സിനിമകളുടെ ഗംഭീര വിജയമോ പരാജയമോ തന്നെ ബാധിക്കുന്നില്ലെന്നും സിനിമയിൽ അതെല്ലാം സ്വാഭാവികം മാത്രമാണെന്നും പൃഥ്വി പറയുന്നു. തൻ്റെ കരിയറിലെ ഉയർച്ച താഴ്ചകളെ സ്വീകരിക്കാൻ ഈ നിസ്സംഗ മനോഭാവമാണ് തന്നെ സഹായിച്ചതെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

“ഞാനൊരു സിനിമ ചെയ്യുമ്പോൾ എന്റെ 100 ശതമാനവും ഞാനതിൽ കൊടുക്കും. എന്നാൽ ആ സിനിമയുടെ ജോലി പൂർത്തിയാക്കിയ നിമിഷം, ഞാൻ മാനസികമായി അതിൽ നിന്ന് പിന്മാറാൻ തുടങ്ങും. എന്റെയൊരു സിനിമ ഗംഭീര വിജയമോ നിരാശാജനകമായ പരാജയമോ ആണെങ്കിൽ, അത് എന്നെ ബാധിക്കാറില്ല.”

”ഈ ഡിറ്റാച്ച്മെന്റ് ഇക്കഴിഞ്ഞ വർഷങ്ങൾ കൊണ്ടു ഉണ്ടായതാണ്. വിജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങുകയും എല്ലാ വിധ വികാരങ്ങളിലൂടെയും കടന്നുപോവുകയും ചെയ്തതിന് ശേഷുണ്ടായതാണ്. അതെല്ലാം അനുഭവിച്ച ശേഷമാണ് സിനിമകളെ വസ്തുനിഷ്ഠമായി കാണാൻ പഠിച്ചത്”.

ക്ലാസ്സ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, അനാർക്കലി, എന്ന് നിന്റെ മൊയ്തീൻ, എസ്ര തുടങ്ങി നിരവധി വിജയചിത്രങ്ങൾ പൃഥ്വിയുടേതായി എടുത്തു പറയാനുണ്ട്. അഭിനരംഗത്തു മാത്രമല്ല സംവിധാനത്തിലും വിജയം കൈവരിച്ച താരമാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലൂസിഫർ’ അതിന് ഉദാഹരണമാണ്.

രണ്ടരപതിറ്റാണ്ട് പൂർത്തിയാവാനൊരുങ്ങുന്ന തന്റെ അഭിനയജീവിതത്തിനിടയിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം പൃഥ്വി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യവ്യാപക ലോക്ക്ഡൗൺ കാരണം കഴിഞ്ഞ വർഷം സിനിമാ ഹാളുകൾ അടച്ചിട്ടപ്പോഴും പൃഥ്വിരാജ് സിനിമകൾ വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തി. പൃഥ്വിയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ഭ്രമം, കോൾഡ് കേസ്, കുരുതി എന്നീ മൂന്നു ചിത്രങ്ങളും ഓടിടി റിലീസ് ആയിരുന്നു.

മോഹൻലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ‘ബ്രോ ഡാഡി’യും ഉടനെ ഓടിടിയിൽ റിലീസിന് എത്താനുള്ള തയ്യാറെടുപ്പിലാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: My films spectacular success or disappointing failures dont affect me prithviraj

Next Story
‘അമ്മ സുഖം പ്രാപിക്കുന്നു, പേടിക്കാനൊന്നുമില്ല’; കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സിദ്ധാർഥ് ഭരതൻKPAC Lalitha, KPAC Lalitha health updates, KPAC Lalitha films, KPAC Lalitha health condition, കെപിഎസി ലളിത
The moderation of comments is automated and not cleared manually by malayalam.indianexpress.com