മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ ക‍ഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. അനിയത്തിപ്രാവും നിറവും പ്രിയവുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന്‍ തന്നെയായിരുന്നു.

അക്കാലത്ത് നിരവധി പ്രണയലേഖനങ്ങള്‍ തനിക്ക് ലഭിക്കാറുളളതായി നടന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒത്തിരി പ്രണയ ലേഖനങ്ങളും സുന്ദരി പെണ്‍കൊടിമാരുടെ ആരാധനയും സ്വന്തമാക്കിയ കുഞ്ചാക്കോ തന്റെ പിതാവിനുണ്ടായിരുന്ന ഒരു ആഗ്രഹം വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സജീവ ചര്‍ച്ച.
റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’ എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന്റെ ഒരു അവാര്‍ഡ് നിശക്കിടെയാണ് ചാക്കോച്ചന്‍ റിമിയെ മുന്നില്‍ നിര്‍ത്തി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഏഷ്യാനെറ്റ് കോമഡി അവാര്‍ഡിന്റെ വേദിയില്‍ വെച്ചാണ് ആരാധകരേയും പ്രേക്ഷകരേയും ഞെട്ടിച്ചു കൊണ്ട് ചാക്കോച്ചന്‍ ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഇരുവരുടെയും താമശകള്‍ നിറഞ്ഞു നിന്ന സമയങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുക തന്നെ ചെയ്തു. എന്നാല്‍ ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്‍റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?’ എന്നുമാണ് റിമി പ്രതികരിച്ചത്.തമാശകളും പാട്ടും ഡാന്‍സുമായി ഏവരേയും രസിപ്പിക്കുന്നതായിരുന്നു ഇരുവരുടേയും പ്രകടനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ