ബെംഗളൂരു: വിജയ് സേതുപതി നായകനായി അഭിയിക്കാനൊരുങ്ങുന്ന ‘800’ എന്ന തമിഴ് ചിത്രം സംബന്ധിച്ച വിവാദം തുടരുന്നതിനിടെ ഇതു സംബന്ധിച്ച പ്രസ്താവനയുമായി ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. ശ്രീലങ്കൻ സ്പിൻ ഇതിഹാസമായ മുത്തയ്യ മുരളീധരന്റെ ജീവിത കഥയാണ് ‘800’. അദ്ദേഹം ടെസ്റ്റിൽ 800 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് ആ പേരിട്ടത്.
താൻ വിവാദങ്ങൾക്ക് അപരിചിതനല്ലെന്നും തന്റെ ബയോപിക് 800 ന്റെ പ്രഖ്യാപനത്തിലൂടെ ഉണ്ടായ ഏറ്റവും പുതിയ വിവാദങ്ങളെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. “എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ നിർമ്മാതാക്കൾ സമീപിച്ചപ്പോൾ ഞാൻ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തിൽ എന്റെ മാതാപിതാക്കൾ, അധ്യാപകർ, പരിശീലകർ, സഹ കളിക്കാർ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാൻ കരുതി, ”അദ്ദേഹം പറഞ്ഞു.
Read More: ‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു’; വിജയ് സേതുപതിക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം
ശ്രീലങ്കൻ സ്പിൻ ഇതിഹാസത്തെ അവതരിപ്പിക്കാൻ വിജയ് സേതുപതി സമ്മതിച്ചത് തമിഴ്‌നാട്ടിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. മുത്തയ്യ മുരളീധരനെ പ്രധാനമായും അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ പിന്തുണക്കാരനായിട്ടാണ് കാണുന്നത്. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രിയാണ് രാജപക്സെ.
മുത്തയ്യ മുരളീധരന്റെ വേഷം ചെയ്യുന്നതിൽ വിജയ് സേതുപതിക്കെതിരെ നിരവധി പേർ വിമർശനമുന്നയിച്ചിരുന്നു. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ തമിഴ് പക്ഷത്തെ നിൽക്കാതിരിക്കുകയും മറു പക്ഷത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്ത ക്രിക്കറ്റ് താരമായി സേതുപതി സ്ക്രീനിലെത്തരുതെന്നാണ് തമിഴ് നാട്ടിൽ നിന്നുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധിക്കുന്നവർ പറയുന്നത്.
From the Desk of #MuthiahMuralidaran#800TheMovie @MovieTrainMP #MuthiahMuralidaranBioPic pic.twitter.com/kNAnQeJXB5
— Yuvraaj (@proyuvraaj) October 16, 2020
ആദ്യമായി ആഭ്യന്തരയുദ്ധം ഉണ്ടായപ്പോൾ, ഇന്ത്യൻ വംശജരായ മലയാഗ തമിഴരെയാണ് ആദ്യം ബാധിച്ചതെന്ന് മുത്തയ്യ മുരളീധരൻ അവകാശപ്പെട്ടു. “യുദ്ധം മൂലം ഉണ്ടാകുന്ന ഭീകരതകളും വേദനകളും എനിക്ക് അനുഭവത്തിലൂടെ അറിയാം. 30 വർഷത്തിലേറെയായി ശ്രീലങ്കയിലെ ഒരു യുദ്ധത്തിനിടയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഈ സാഹചര്യങ്ങൾക്കിടയിലും എനിക്ക് എങ്ങനെ ക്രിക്കറ്റ് ടീമിൽ ചേരാനും വിജയം ആസ്വദിക്കാനും കഴിഞ്ഞു എന്നതാണ് 800 ന്റെ കാര്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ മോശമായി ചിത്രീകരിക്കുന്നതിനാണ് തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചതെന്ന് മുരളീധരൻ ആരോപിച്ചു. “ഉദാഹരണത്തിന്, 2019 ൽ, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷമാണ് 2009 എന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ, ആളുകൾ എഴുതുമ്പോൾ അവർ അവകാശപ്പെടുന്നത് തമിഴർക്കെതിരായ അതിക്രമങ്ങൾ നടന്ന് വർഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷമാണെന്ന തരത്തിലാണ്,”അദ്ദേഹം പറഞ്ഞു.
2009 മെയ് മാസത്തിൽ ശ്രീലങ്ക തമിഴ് പുലികളെ പരാജയപ്പെടുത്തിയതോടെ ആഭ്യന്തരയുദ്ധം അവസാനിച്ചിരുന്നു. “ഒരു സാധാരണക്കാരന്റെ വീക്ഷണകോണിൽ നിന്ന് ചിന്തിക്കുക. യുദ്ധകാലത്താണ് ഞാൻ വളർന്നത്. അടുത്തതായി എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല. സ്കൂളിൽ എന്നോടൊപ്പം കളിച്ചയാൾ അടുത്ത ദിവസം എന്നോടൊപ്പം കളിക്കാൻ ജീവിച്ചിരിക്കുന്നുണ്ടാവില്ല. അത്തരമൊരു സാഹചര്യത്തിൽ യുദ്ധം അവസാനിച്ചു. ഒരു സാധാരണ പൗരനെന്ന നിലയിൽ ഞാൻ സുരക്ഷയെക്കുറിച്ച് ചിന്തിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരുവശത്തും ജീവഹാനി സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് 2009 എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷമെന്ന് ഞാൻ അഭിപ്രായപ്പെട്ടത്. നിരപരാധികളുടെ കൊലപാതകത്തിന് ഞാൻ ഒരിക്കലും പിന്തുണ നൽകിയിട്ടില്ല, ഭാവിയിലും ഞാൻ അത്തരമൊരു പ്രവൃത്തി ചെയ്യില്ല,” അദ്ദേഹം പറഞ്ഞു.
Read More: മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി; സ്‌പിൻ ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു
തനിക്ക് തമിഴിനെ അറിയില്ലെന്ന അവകാശവാദവും മുത്തയ്യ മുരളീധരൻ തള്ളിക്കളഞ്ഞു. “രാജ്യത്തെ എന്റെ ന്യൂനപക്ഷ പദവി കാരണം എനിക്ക് അപകർഷതാബോധം തോന്നിയിരുന്നു. ഇത് ഒരു വസ്തുതയാണ്, ഇത് സ്വാഭാവികമാണ്, എന്റെ മാതാപിതാക്കളും സമാന മാനസികാവസ്ഥ പങ്കിട്ടതിനാൽ. എന്റെ കഠിനാധ്വാനത്തിലൂടെയാണ് ഞാൻ ക്രിക്കറ്റ് ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായത്, ”അദ്ദേഹം പറഞ്ഞു.
എന്നാൽ ശ്രീലങ്കൻ, മലയാഗ തമിഴ്, ഈഴം തമിഴ് എന്നിവർ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ക്രിക്കറ്റ് താരം പറഞ്ഞു. ഫൗണ്ടേഷൻ ഓഫ് ഗുഡ്നെസ് വഴി ഈലം തമിഴ് സമൂഹത്തിന് താൻ നൽകിയ സേവനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
“ഞാൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായതുകൊണ്ടാണ് എന്നെ തെറ്റായി കാണുന്നത്. ഞാൻ ഇന്ത്യയിൽ ജനിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാൻ ശ്രമിക്കുമായിരുന്നു. ഞാൻ ശ്രീലങ്കൻ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? എന്റെ ജീവിതത്തെ അറിയാത്ത ആളുകൾ, ചിലർ അജ്ഞതയിലും ചിലർ രാഷ്ട്രീയ കാരണങ്ങളാലും എന്നെ തമിഴ് സമൂഹത്തിനെതിരായ ഒരു വ്യക്തിയായി ചിത്രീകരിക്കുന്നു. ഇത് എന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങൾ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാർത്തകൾ മാത്രമേ പങ്കിടുന്നുള്ളൂ. നിഷ്പക്ഷരും സാധാരണക്കാരുമായ ആളുകൾക്ക് ഞാൻ ഈ വിശദീകരണം നൽകുന്നു, ”അദ്ദേഹം പറഞ്ഞു.
Read More: Is it my mistake that I was born a Sri Lankan Tamil?: Muttiah Muralitharan on row over 800