/indian-express-malayalam/media/media_files/2025/02/22/mdRrZh428cB4JpURywGT.jpg)
/indian-express-malayalam/media/media_files/2025/02/07/f1jzGLtepbOX5jblJGEp.jpg)
Rekhachithram OTT: രേഖാചിത്രം
മലക്കപ്പാറ ഫോറസ്റ്റ് റേഞ്ചിൽ നിന്നും വർഷങ്ങൾക്കു ശേഷം ഒരു അസ്ഥികൂടം കണ്ടെത്തുന്നതും അതിനു പിന്നാലെയുള്ള പൊലീസ് അന്വേഷണവുമാണ് രേഖാചിത്രം പറയുന്നത്. ജോഫിൻ ടി. ചാക്കോയാണ് ഈ മിസ്റ്ററി ക്രൈം ത്രില്ലറിന്റെ സംവിധായകൻ. ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. വെറുമൊരു ക്രൈം ത്രില്ലർ ചിത്രമെന്ന രീതിയിലല്ല, ആൾട്ടർനേറ്റീവ് ഹിസ്റ്ററി ഴോണറിലുള്ള ചിത്രമെന്ന രീതിയിലും രേഖാചിത്രം ഏറെ ശ്രദ്ധ നേടി. രേഖാചിത്രം മാർച്ച് 14 ന് സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/22/hit-the-second-case-ott-502253.jpg)
HIT: The Second Case OTT: ഹിറ്റ്
കെഡിഎന്നറിയപ്പെടുന്ന പോലീസ് ഓഫീസർ കൃഷ്ണ ദേവിനെയാണ് അദിവി ശേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്നും അവളുടെ മൃതദേഹം ഒരു ആചാരത്തിൻ്റെ ഭാഗമായി മുറിച്ചുമാറ്റിയെന്നും കെഡി കണ്ടെത്തുന്നു. ആ അന്വേഷണം കെഡിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. കെഡി തൻ്റെ സൂക്ഷ്മബുദ്ധിയും അന്വേഷണ ശേഷിയും ഉപയോഗിച്ച് ക്രൂരമായ ആ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം കാണാനാവുക.
/indian-express-malayalam/media/media_files/2025/02/22/black-warrant-ott-485492.jpg)
Black Warrant OTT: ബ്ലാക്ക് വാറൻ്റ്
പത്രപ്രവർത്തക സുനേത്ര ചൗധരിയും മുൻ തിഹാർ ജയിൽ സൂപ്രണ്ട് സുനിൽ ഗുപ്തയും എഴുതിയ അതേ പേരിലുള്ള പുസ്തകമാണ് ബ്ലാക്ക് വാറൻ്റിന് പ്രചോദനമായത്. തീഹാർ ജയിലിൽ പുതുതായി എത്തിയ ജയിലർ സുനിൽ കുമാർ ഗുപ്തയുടെ പോരാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളുമായാണ്. ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിനെയും അതിനകത്തെ അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കുമിടയിലെ സങ്കീർണ്ണമായ ധാർമ്മികതയുമാണ് ഈ ത്രില്ലർ പര്യവേക്ഷണം ചെയ്യുന്നത്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/22/thadam-ott-504746.jpg)
Thadam OTT: തടം
2 മണിക്കൂർ 18 മിനിറ്റ് ദൈർഘ്യമുള്ള ഈ തമിഴ് ക്രൈം ത്രില്ലർ പറയുന്നത് ഇരട്ടകളായ കാവിൻ്റെയും എഴിലിൻ്റെയും ജീവിതമാണ്. കാവിന് വിദ്യാഭ്യാസം കുറവാണെങ്കിലും, ഏറ്റവും ബുദ്ധിയുള്ളവർ പോലും അവന്റെ മുന്നിൽ പതറിപ്പോകും വിധം നിയമത്തെക്കുറിച്ച് സമഗ്രമായ ധാരണയുണ്ട്. അതേസമയം എഴിൽ നേരെ പോ നേരാ വാ പ്രകൃതമുള്ള വ്യക്തിയാണ്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. അരുൺ വിജയ് ആണ് ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്നത്. വിദ്യ പ്രദീപ് , തന്യ ഹോപ്പ് , സ്മൃതി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം: അരുൺ രാജ്, ഛായാഗ്രഹണം: ഗോപിനാഥ്, എഡിറ്റിംഗ്: എൻ.ബി. ശ്രീകാന്ത് . ആമസോൺ പ്രൈം വീഡിയോയിൽ ആണ് തടം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/2024/12/11/cSrEmeazQpH13UT4StOs.jpg)
I Am Kathalan OTT: ഐ ആം കാതലൻ
ഗിരീഷ് എഡി സംവിധാനം ചെയ്ത ഐ ആം കാതലനിൽ നസ്ലെൻ കെ ഗഫൂറും അനിഷ്മ അനിൽകുമാറും പ്രധാന വേഷങ്ങളിലെത്തുന്നു. ബിടെക് ബിരുദധാരിയായ വിഷ്ണു പഠനത്തിൽ ഉഴപ്പനാണ്. ബിടെക് പൂർത്തിയാവണമെങ്കിൽ ഏറെ പേപ്പറുകൾ എഴുതിയെടുക്കേണ്ടതുണ്ട്. ജോലിയൊന്നുമാവാതെ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോവുന്ന വിഷ്ണുവിനെ കാമുകി ശിൽപ്പയും കയ്യൊഴിയുന്നു. ശിൽപ്പയുടെ അച്ഛനിൽ നിന്നും വിഷ്ണുവിന് അപമാനം നേരിടേണ്ടി വരുന്നു. അതോടെ തന്റെ ഹാക്കിംഗ് കഴിവുകൾ ഉപയോഗിച്ച് വിഷ്ണു ശിൽപ്പയുടെ അച്ഛന് വലിയ നഷ്ടങ്ങൾ വരുത്തിവയ്ക്കുകയാണ്. ലിജോമോൾ ജോസ്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.