തിരുവനന്തപുരം: യുവസംഗീതജ്ഞൻ ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. രണ്ടു വയസ്സുളള മകൾ തേജസ്വിനി മരിച്ചു.
തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു അപകടം. ബാലഭാസ്കറിനെയും ഭാര്യയേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Read: Singer Balabhaskar and wife critical after car accident, daughter passes away
ബാലഭാസ്കറും ഭാര്യയും ഡ്രൈവറും അതീവ തീവ്രപരിചരണ വിഭാഗത്തിലാണ്. എല്ലാവരുടെയും പരുക്കുകൾ ഗുരുതരമാണെന്നാണ് വിവരം.