/indian-express-malayalam/media/media_files/uploads/2023/09/K-S-Chithra.jpg)
കെ എസ് ചിത്രയും സഹോദരൻ മഹേഷും
കെ എസ് ചിത്ര എന്നു കേൾക്കുമ്പോൾ മനസ്സിനെ ആർദ്രമാക്കുന്ന ആ സ്വരമാധുരിയും നിറപുഞ്ചിരിയുമാണ് ഓരോ മലയാളിയ്ക്കും ഓർമ്മ വരിക. പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആളാണ് ചിത്ര. ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന പ്രതിഭ.
കഴിഞ്ഞ 40 വർഷത്തിലേറെയായി തന്റെ സ്വരമാധുരിയാൽ സംഗീതപ്രേമികളുടെ ഹൃദയം കവരുകയാണ് മലയാളികളുടെ ഈ വാനമ്പാടി. ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിം ഫെയർ പുരസ്കാരങ്ങൾ, 36 സ്റ്റേറ്റ് അവാർഡുകൾ, പത്മശ്രീ, 25000 ത്തിലേറെ ഗാനങ്ങൾ, 20 ഭാഷകൾ, 40 വർഷത്തെ മികവ് എന്നിങ്ങനെ നീളുന്നു ചിത്രയുടെ സംഗീതയാത്ര.
ചിത്രയുടെ സ്റ്റേജ് വീഡിയോകളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. സഹോദരൻ കെ എസ് മഹേഷിനൊപ്പമുള്ള ചിത്രയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രയുടെ പാട്ടിനു അനുസരിച്ച് ഗിത്താർ മീട്ടുകയാണ് സഹോദരൻ മഹേഷ്.
കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എം.ജി.രാധാകൃഷ്ണനാണ്. കെ എസ് ബീന, കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.
മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ആസാമീസ്, തെലുങ്ക്, കന്നഡ , ഒറിയ, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും. കേരളക്കരയ്ക്ക് ചിത്ര മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ്. തമിഴർക്ക് ചിന്ന കുയിൽ, ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി... പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാൻ കഴിഞ്ഞു എന്നതും ചിത്രയെ വ്യത്യസ്തയാക്കുന്നു. പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാർ പുരസ്കാരം, തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ... 243 ലേറെ അവാർഡുകൾ ചിത്രയെ തേടിയെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.