scorecardresearch

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രാജൻ മിശ്ര അന്തരിച്ചു

കോവിഡ് -19 ബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

Rajan Mishra, Rajan Mishra passed away, Rajan Mishra died, Rajan Mishra dead, Rajan Mishra age, Classical singer Rajan Mishra died, Rajan Mishra news, രാജൻ മിശ്ര, രാജൻ മിശ്ര അന്തരിച്ചു, ie malayalam

ന്യൂഡൽഹി: ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രാജൻ മിശ്ര കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിലായിരുന്നു അന്ത്യം. കോവിഡ് -19നൊപ്പം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഡൽഹിയിലെ സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ബെനാറസ് ഘരാനയിൽ നിന്നുള്ള ഗായകരായ പണ്ഡിറ്റ് രാജൻ മിശ്രയും ഇളയ സഹോദരൻ സാജൻ മിശ്രയും പതിറ്റാണ്ടുകളായി ഇന്ത്യൻ, ആഗോള പ്രേക്ഷകർക്കുമുന്നിലായുള്ള നിരവധി വേദികളിലെത്തി. രാജൻ സാജൻ മിശ്ര എന്ന പേരിലായിരുന്നു ഇരുവരും അറിയപ്പെട്ടിരുന്നത്. സാജൻ മിശ്ര 2014ൽ അന്തരിച്ചു.

ഇന്ത്യൻ ക്ലാസിക്കൽ ആലാപനത്തിന്റെ ഖയാൽ ശൈലി അവലംബിച്ച ഗായക സഹോദരങ്ങൾ പത്മഭൂഷൺ അവാർഡ്, സംഗീത നാടക് അക്കാദമി അവാർഡ്, ഗന്ധർവ ദേശീയ പുരസ്കാരം എന്നിവ നേടിയിരുന്നു.

1951 ൽ ജനിച്ച രാജൻ മിശ്ര വാരണാസിയിലാണ് ബാല്യകാലം ചിലവഴിച്ചത്. സഹോദരനോടൊപ്പം, പിതാവ് ഹനുമാൻ പ്രസാദ് മിശ്ര, മുത്തച്ഛന്റെ സഹോദരൻ ബഡെ റാം ദാസ് ജി മിശ്ര, അമ്മാവൻ സാരംഗി കലാകാരൻ ഗോപാൽ പ്രസാദ് മിശ്ര എന്നിവരുടെ കീഴിൽ രാജൻ മിശ്ര സംഗീത പരിശീലനം നേടി.

നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. “ക്ലാസിക്കൽ ആലാപന ലോകത്ത് തന്റെ മായാത്ത മുദ്ര പതിപ്പിച്ച പണ്ഡിറ്റ് രാജൻ മിശ്ര ജി യുടെ മരണത്തിൽ ഞാൻ ഖേദിക്കുന്നു. ബനാറസ് ഘരാനയുമായി ബന്ധപ്പെട്ടിരുന്ന മിശ്രാജിയുടെ നിര്യാണം കലാ-സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി!” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മുതിർന്ന ഗായിക ലതാ മങ്കേഷ്കറും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. “വളരെ കഴിവുള്ള ക്ലാസിക്കൽ ഗായകനും പത്മ ഭൂഷൺ, സംഗീത നാടക് അക്കാദമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് രാജൻ മിശ്ര ജി അന്തരിച്ചുവെന്ന് അറിഞ്ഞു. ദുഃഖത്തോടെയാണ് ഇത് കേട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം, ”അവർ ട്വിറ്ററിൽ കുറിച്ചു.

“ഹൃദയം നടുക്കുന്ന വാർത്ത – പത്മ ഭൂഷൺ ശ്രീ രാജൻ മിശ്ര ജി ഇന്ന് നമ്മളെ വിട്ടുപോയി. ഡൽഹിയൽ കോവിഡ് ബാധിച്ച് അദ്ദേഹം മരിച്ചു. ബെനാറസ് ഘരാനയിലെ പ്രശസ്ത ക്ലാസിക്കൽ ഗായകനായിരുന്നു അദ്ദേഹം. സഹോദരൻ പണ്ഡിറ്റ് രാജൻ സാജൻ മിശ്രയുടെ മറുപകുതിയായിരുന്നു അദ്ദേഹം. കുടുംബത്തിന് എന്റെ അനുശോചനം. ഓം ശാന്തി,” രാജൻ മിശ്രയുടെ വാർത്ത അറിയിച്ചുകൊണ്ട് സംഗീതജ്ഞൻ സലീം മെർച്ചന്റ് ട്വീറ്റ് ചെയ്തു.

“പണ്ഡിറ്റ് രാജൻ മിശ്രയുടെ നിര്യാണത്തിൽ എന്റെ അഗാധമായ അനുശോചനം. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഗായക സഹോദരനാമർ – രാജൻ മിശ്രയും സാജൻ മിശ്രയും. ഓം ശാന്തി,” ഗായക സുചിത്ര കൃഷ്ണമൂർത്തി കുറിച്ചു.

Stay updated with the latest news headlines and all the latest Music news download Indian Express Malayalam App.

Web Title: Rajan mishra of rajan sajan mishra duo dies due to covid 19 related complications

Best of Express