Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

കുഞ്ഞി കേക്കും കുന്നോളം സ്നേഹവും; ജാനകിയമ്മക്ക് ചിത്രയുടെ പിറന്നാൾ ആശംസ

എസ് ജാനകിയ്ക്ക് തന്റെ മാനസപുത്രിയാണ് ചിത്ര

K S Chithra S Janaki, S Janaki birthday, K S Chithra S Janaki photos, K S Chithra S Janaki songs

സൗത്തിന്ത്യയുടെ വാനമ്പാടി ജാനകിയമ്മയുടെ ജന്മദിനത്തിൽ ആശംസകളും സ്നേഹവും അറിയിക്കുകയാണ് പ്രിയ ഗായിക കെ എസ് ചിത്ര. 25 ഭാഷകളിലായി 48,000 ഓളം ഗാനങ്ങൾ പാടിയ വിസ്മയഗായികയായ ജാനകിയമ്മയുടെ 83-ാം ജന്മദിനമാണ് ഇന്ന്. അമ്മയെ പോലെ താൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജാനകിയമ്മ എന്ന് പലകുറി അഭിമുഖങ്ങളിൽ ചിത്ര പറഞ്ഞിട്ടുണ്ട്.

‘പരിചയപ്പെട്ടത്‌ മുതല്‍ തന്നെ എന്നെ വലിയ കാര്യമാണ് ജാനകിയമ്മയ്ക്ക്.  പാട്ടില്‍ എന്തൊക്കെ നന്നാക്കാം, സ്റ്റേജിലും പ്ലേ ബാക്ക് പാടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – ഇതൊക്കെ പറഞ്ഞും തിരുത്തിയും തന്നിട്ടുണ്ട്.  അതിനെക്കാളുമൊക്കെ അപ്പുറത്ത് ഒരു അമ്മയുടെ സ്നേഹം തന്നിട്ടുണ്ട്.’ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ കെ എസ് ചിത്ര പറഞ്ഞതിങ്ങനെ.

Read more: പാടാതിരിക്കാനാവുമോ ജാനകിയമ്മയ്ക്ക്: കെ എസ് ചിത്ര

എസ് ജാനകിയുടെ മാനസപുത്രിയെന്ന് തന്നെ ചിത്രയെ വിശേഷിപ്പിക്കാം. കാരണം തന്‍റെ ‘പാട്ട് ജീവിതം’ അവസാനിപ്പിക്കുന്ന വിവരം ലോകത്തെ അറിയിച്ചപ്പോള്‍ – ‘എനിക്ക് വേണ്ടി ഇനിയെന്‍റെ മകള്‍ പാടും’ എന്നാണ് ചിത്രയെ കുറിച്ച് ജാനകിയമ്മ പറഞ്ഞത്.

“എന്‍റെ സംഗീതം ഇനി ചിത്ര മുന്നോട്ട് കൊണ്ട് പോകും എന്നമ്മ പറഞ്ഞു കേള്‍ക്കുന്നത് സന്തോഷമാണ്.  അതൊരു വലിയ ഉത്തരവാദിത്തവും കൂടിയാണ്.  കാരണം എസ് ജാനകിയെപ്പോലെ പാടുക എന്നത് എളുപ്പമുള്ള കാര്യമല്ല.  പല ഭാഷകളില്‍ പാടുമ്പോഴും, അതിന്‍റെ തനതു സ്വഭാവം നിലനിര്‍ത്തും എന്നതാണു അവരുടെ പാട്ടിന്‍റെ പ്രത്യേകത.  നമുക്കറിയാത്ത ഭാഷയാണെങ്കില്‍ കൂടി, ജാനകിയമ്മ പാടുമ്പോള്‍, അവരുടെ ഉച്ചാരണത്തില്‍ വരുന്ന സ്വാഭാവികത കാരണം, വരികളുടെ അര്‍ത്ഥം നമുക്ക് മനസ്സിലാകും.  ഓരോ വാക്കിനും കൊടുക്കുന്ന ഭാവം അത്ര പെര്‍ഫെക്റ്റ്‌ ആയിരിക്കും,” ജാനകിയമ്മയെ കുറിച്ച് ചിത്ര പറയുന്നു.

Get the latest Malayalam news and Music news here. You can also read all the Music news by following us on Twitter, Facebook and Telegram.

Web Title: Happy birthday janakiamma k s chithra wishes

Next Story
കല്യാണം കഴിഞ്ഞ് അഞ്ചാം നാൾ അവൾക്കൊപ്പം മദ്രാസിലെത്തി; ഓർമ്മകളുടെ ഈണം മൂളി വേണുഗോപാൽG Venugopal, G Venugopal wife
The moderation of comments is automated and not cleared manually by malayalam.indianexpress.com