പോപ് ഇതിഹാസം മൈക്കിൾ ജാക്‌സനെ കൊലപ്പെടുത്തിയതാണെന്ന് മകൾ പാരീസ് ജാക്‌സൻ. ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.

തനിക്ക് നിരവധി ശത്രുക്കളുണ്ടന്നും ഒരിക്കൽ താൻ അവരാൽ കൊല്ലപ്പെട്ടേക്കാമെന്നും അച്ഛൻ പല തവണ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തിൽ എനിക്ക് ദുരൂഹത തോന്നുന്നത്. കുടുംബത്തിലെ എല്ലാവർക്കും ഈ സത്യം അറിയാം. ഒരിക്കൽ എല്ലാം പുറത്ത് വരുമെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഞാനോ എന്റെ കുടുംബമോ തൃപ്തരല്ല- പാരീസ് അഭിമുഖത്തിൽ പറയുന്നു.

2009 ജൂൺ 25 നാണ് മൈക്കിൾ ജാക്‌സൻ മരിക്കുന്നത്. അമിതമായ മരുന്നുകളുടെ ഉപയോഗമാണ് ജാക്‌സന്റെ മരണകാരണമായി പറയുന്നത്. ജാക്സന്റെ മരണത്തിനു അദ്ദേഹത്തിന്റെ ഡോക്‌ടർ കൊൺറാഡ് മറേയാണെന്നു കണ്ടെത്തിയ കോടതി അദ്ദേഹത്തെ നാലു വർഷം തടവിനു വിധിച്ചിരുന്നു. രണ്ടു വർഷത്തെ ശിക്ഷ പൂർത്തിയാക്കി മറേ പുറത്തിറങ്ങിയിരുന്നു. ഇതിന് ശേഷമാണ് പാരീസിന്റെ വെളിപ്പെടുത്തൽ.

ജാക്‌സൻ- ഡെബ്ബി റോവ് ദന്പതികൾക്ക് 1998 ലാണ് പാരീസ് ജനിക്കുന്നത്. 1999ൽ ഇരുവരും വേർപിരിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ