ഏ ആര്‍ റഹ്മാന്‍ ഐഡിയല്‍ എന്റര്‍റ്റൈന്‍മെന്‍റ് പ്രവര്‍ത്തകര്‍ക്കൊപ്പം

ഏ ആര്‍ റഹ്മാന്‍ ഐഡിയല്‍ എന്റര്‍റ്റൈന്‍മെന്‍റ് പ്രവര്‍ത്തകര്‍ക്കൊപ്പം

ലേ മസ്ക് എന്ന വിര്‍ച്വല്‍ റിയാലിറ്റി ഷോര്‍ട്ട് സംവിധാനം ചെയ്തു കൊണ്ട് ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീതജ്ഞന്‍ സംവിധാന രംഗത്തേക്ക്.  99 സോങ്സ്, വണ്‍ ഹാര്‍ട്ട്‌, ലേ മസ്ക് എന്നിങ്ങനെ  മൂന്നു ചിത്രങ്ങള്‍ക്ക് ഏ.ആര്‍.റഹ്മാനുമായി കരാര്‍ ആയതായി ഐഡിയല്‍ എന്റര്‍റ്റൈന്‍മെന്‍റ് എന്ന കനേഡിയന്‍ നിര്‍മാണ കമ്പനി അറിയിച്ചു.  ഇതിലെ വണ്‍ ഹാര്‍ട്ട്‌ എന്ന കോണ്‍സര്‍ട്ട് ഫിലിം ടൊറന്റോയില്‍ പ്രദര്‍ശിപ്പിച്ചു.

താന്‍ എത്താനാഗ്രഹിക്കുന്ന പ്രേക്ഷകരുടെ അഭിരുചിക്കൊത്ത് പ്രവര്‍ത്തിക്കുന്നവരാണെന്ന് ഐഡിയല്‍ എന്റര്‍റ്റൈന്‍മെന്റ്. കഠിനാധ്വാനം കൊണ്ട് മുന്നോട്ടു വന്ന അവരോടൊപ്പം സഹകരിക്കാനായി സന്തോഷത്തോടെ കാത്തിരിക്കുന്നുവെന്നും ഏ.ആര്‍.റഹ്മാന്‍ പറഞ്ഞു. 

ചടങ്ങില്‍ ടൊറന്റോ മേയര്‍ ജോണ്‍ ടോറിയും പങ്കെടുത്തിരുന്നു.   ടൊറന്റോയിലേക്ക് താമസം മാറൂ എന്ന് സ്വാഗതം ചെയ്ത മേയറോട് റഹ്മാന്‍ ഫെയ്സ്ബുക്കിലൂടെ നന്ദി രേഖപ്പെടുത്തി.

‘ക്ഷണത്തിനു അകമഴിഞ്ഞ നന്ദി.  ഇവിടെ ഇന്ത്യയിലെ തമിഴ്നാട്ടില്‍, എന്‍റെ കുടുംബത്തോടും കൂട്ടുകാര്‍ക്കുമൊപ്പം ഞാന്‍ സന്തോഷവാനാണ്.  ഇനി ഇന്ത്യയില്‍ വരുമ്പോള്‍ ഞങ്ങളുടെ കെ കെ മ്യൂസിക്‌ കണ്‍സര്‍വെറ്ററി സന്ദര്‍ശിക്കൂ.  ഇന്ത്യയും കാനഡയുമായുള്ള സര്‍ഗസംവാദങ്ങള്‍ക്ക് ഇനിയും സാദ്ധ്യതയുണ്ടോ എന്ന് ഞാനും അന്വേഷിക്കാം.’

നോറ ആര്‍നെസെദേര്‍

നോറ ആര്‍നെസെദേര്‍

ഫ്രഞ്ച് നടി നോറ ആര്‍നെസെദേര്‍ ജൂലിയറ്റ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന ലേ മസ്ക് ഇംഗ്ലീഷിലായിരിക്കും ആദ്യം നിര്‍മ്മിക്കപ്പെടുക.

അയാള്‍ കഥയെഴുതുകയാണ്

99 സോങ്സ് എന്ന ചിത്രത്തിന്‍റെ കഥ എഴുതുന്നത് മദ്രാസിന്‍റെ മൊസാര്‍ട്ട് തന്നെ. ഒരു സംഗീത സംവിധായകന്‍റെ കഥ പറയുന്ന ഈ ചിത്രം എന്നാല്‍ ആത്മകഥയല്ല എന്നും അദ്ദേഹം പറയുന്നു.  ചിത്രം സംവിധാനം ചെയ്യുന്നത് വിശ്വേശ് കൃഷ്ണമൂര്‍ത്തി.  റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന 10 ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാവും.  ഷൂട്ടിങ് പുരോഗമിക്കുന്ന 99 സോങ്സ് നിര്‍മ്മിക്കുന്നത് റഹ്മാന്‍റെ വൈ എം മൂവീസിനൊപ്പം ഐഡിയല്‍ എന്റര്‍റ്റൈന്‍മെന്‍റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook