scorecardresearch
Latest News

സംഗീത സംവിധായകന്‍ ശ്രീനാഥ് വിവാഹിതനാകുന്നു;വധു അശ്വതി

സംവിധായകന്‍ സേതുവിന്റെ മകളും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അശ്വതിയാണ് വധു

Musician, Wedding, Photo

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷേയിലൂടെ സുപരിചിതനായ താരമാണ് ശ്രീനാഥ് ശിവശങ്കരന്‍. വിജയ് ആരാധകനായ ശ്രീനാഥ് ഷോയില്‍ ആലപിച്ച തമിഴ് ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. പിന്നീട് സ്റ്റേജ് ഷോകളിലും മറ്റും സജീവമായിരുന്ന ശ്രീനാഥ് ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’, ‘മേ ഹും മൂസ’ എന്നീ ചിത്രങ്ങളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്രീനാഥ് വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായകന്‍ സേതുവിന്റെ മകളും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അശ്വതിയാണ് വധു. കൊച്ചി ബാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നവംബര്‍ 26 നാണ് ഇരവരും വിവാഹിതരാകുന്നതെന്നു മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 26 നായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രീനാഥ് തന്നെ വാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Music director sreenath and director sethu daughter wedding date announced