മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മ വാര്‍ഷികമാണ് ഇന്ന്. 1943 നവബര്‍ 9ന് കുളത്തൂപ്പുഴയിലാണ് അദ്ദേഹം ജനിച്ചത്‌.  മലയാളികള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഈണങ്ങള്‍ പലതു സൃഷ്ടിച്ച അദ്ദേഹം 2005 മാര്‍ച്ച്‌ 3ന് ചെന്നൈയില്‍ വച്ചാണ് മരണപ്പെടുന്നത്. മരിക്കുമ്പോള്‍ 61 വയസായിരുന്നു പ്രായം.

തിരുവനന്തപുറത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പഠിച്ച അദ്ദേഹം സിനിമാ സംഗീതത്തില്‍ അവസരങ്ങള്‍ തേടി മദിരാശിയില്‍ എത്തി. ആദ്യ നാളുകളില്‍ ‘കുളത്തൂപ്പുഴ രവി’ എന്ന പേരില്‍ ഗായകനായിരുന്ന അദ്ദേഹം പിന്നീട് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്‌. ജെ ശശികുമാര്‍ സംവിധാനം ചെയ്ത ‘ചൂള’യായിരുന്നു ആദ്യ ചിത്രം.

അവിടെ തുടങ്ങി അറുപതോളം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. അതില്‍ മിക്കവയും സൂപ്പര്‍ ഹിറ്റുകളായി. കര്‍ണാടക സംഗീതം അധിഷ്ടിതമായി അദ്ദേഹം കമ്പോസ് ചെയ്ത ഗാനങ്ങള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചവയാണ്. 1992ല്‍ ‘ഭരതം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേശീയ പുരസ്കാരത്തിലെ പ്രത്യേക പരാമര്‍ശം ലഭിക്കുകയുണ്ടായി. ‘നന്ദനം’, ‘ഭരതം’ എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ശ്രദ്ധേയമായ ചില ഗാനങ്ങള്‍ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook