സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഡബ്‌മാഷുകളുടെ കാലമാണ്. ഓരോ ദിവസവും ഡബ്മാഷുകളുടെ നിരവധി വിഡിയോകളാണ് നമ്മുടെ ടൈംലൈനിൽ വരുന്നത്. ഇതൊക്കെ കണ്ടിട്ടാണോ ആവോ സംഗീത സംവിധായകൻ ഗോപിസുന്ദറും ഒരു ഡബ്മാഷ് വിഡിയോ ഇറക്കിയിരിക്കുന്നു. തന്റെ സുഹൃത്തിനൊപ്പം ചേർന്നാണ് ഗോപിസുന്ദർ ഡബ്മാഷ് ചെയ്തിരിക്കുന്നത്.

തിളക്കത്തിൽ സലിം കുമാറും ബിന്ദു പണിക്കറും ചേർന്ന് അഭിനയിച്ച രംഗമാണ് ഡബ്മാഷിനായി ഗോപി തിരഞ്ഞെടുത്തത്. വെറുതെ സമയം പോക്കിനായി ചെയ്തതെന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡബ്മാഷിനു മുകളിൽ ഗോപി എഴുതിയിരിക്കുന്നത്. സംഗീത സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും ഗോപിസുന്ദറിന് വേണമെങ്കിൽ ഒരു കൈ നോക്കാമെന്ന് വിഡിയോ കണ്ടു കഴിയുമ്പോൾ നമുക്കും തോന്നും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ