scorecardresearch

തബല കൊട്ടുന്ന ഈ സംഗീതജ്ഞനെ മനസ്സിലായോ?

ഒട്ടനവധി ചിത്രങ്ങൾക്കു മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയ താരം

തബല കൊട്ടുന്ന ഈ സംഗീതജ്ഞനെ മനസ്സിലായോ?

സംഗീത സംവിധായകൻ, പിന്നണി ഗായകൻ, ഗാന രചയിതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ഗോപി സുന്ദർ. ടെലിവിഷൻ പരസ്യങ്ങൾക്കു വേണ്ടി ജിംഗിളുകൾ നിർമ്മിച്ച് സംഗീത ലോകത്തെത്തിയ ഗോപി സുന്ദറിന്റെ കുട്ടികാല ചിത്രമാണിത്. ഗോപി സുന്ദർ തന്നെയാണ് ഈ ചിത്രം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഞാനും എന്റെ തബലയും – ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ’ എന്ന അടികുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തത്. ‘ഇവിടുന്നാണല്ലേ അപ്പോൾ ചരിത്രം ആരംഭിക്കുന്നത്’ എന്നാണ് ഒരു ആരാധകൻ കമന്റു ചെയ്തിരിക്കുന്നത്.

അനവധി സംഗീത സംവിധായകരുടെ സഹായിയായാണ് ഗോപി സുന്ദർ കരിയർ ആരംഭിച്ചത്. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ശ്രദ്ധിക്കപ്പെട്ടതോടെ ഗോപിയുടെ കരിയർ ഗ്രാഫ് ഉയരാൻ തുടങ്ങി. ‘ബിഗ് ബി’, ‘സാഗർ ഏലിയാസ് ജാക്കി’ തുടങ്ങിയ ചിത്രങ്ങളിലെ സ്കോർ ഒരുക്കിയ ഗോപി ഒട്ടനവധി പ്രശംസകൾ നേടി. പിന്നീട് ‘ഉസ്താദ് ഹോട്ടൽ’,’എ ബി സി ഡി’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘5 സുന്ദരികൾ’, ‘വിശുദ്ധൻ’, ‘സലാല മൊബൈൽസ്’, ‘1983’, ‘ഹൗ ഓൾഡ് ആർ യൂ’, ‘ബാംഗ്ലൂർ ഡെയ്സ്’, ‘ദി ഗ്രേറ്റ് ഫാദർ’, ‘ടേക്ക് ഓഫ്’, ‘വിമാനം’ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്കായി സംഗീതം നിർവഹിച്ചു. ‘1983’ ലെ പശ്ചാത്ത സംഗീതത്തിനു ദേശീയ പുരസ്കാരവും, ‘ടേക്ക് ഓഫി’ലെ ഗാനങ്ങൾ ഒരുക്കിയതിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ഗോപി സ്വന്തമാക്കി. ‘ചെന്നൈ എക്‌സ്പ്രസ്’ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ ഗായകനായും ഗോപി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2016 ൽ ‘ബാൻഡ് ബിഗ് ജി’ എന്ന മ്യൂസിക്ക് ബാൻഡിനും ഗോപി തുടക്കം കുറിച്ചിരുന്നു. 2001 ൽ പ്രിയയുമായി വിവാഹിതനായ ഗോപി സുന്ദറിനു രണ്ടു ആൺമക്കളുണ്ട്. ബന്ധം പിരിഞ്ഞ ശേഷം ഗായിക അഭയ ഹിരൺമയിയുമായി ഗോപി ജീവിതം ആരംഭിച്ചു. ഒടുവിൽ 2022 ൽ അഭയയുമായി പിരിഞ്ഞ ശേഷം ഗായിക അമൃതയുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Music director childhood photo throwback