Latest News

പാര്‍വ്വതി മലയാളത്തിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍: മുരളീ ഗോപി

“അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം.”

Murali Gopy, Parvathy

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വ്വതിക്കു പിന്തുണയുമായി നടന്‍ മുരളീ ഗോപി. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് അദ്ദേഹം തന്റെ ഫെയ്‌സബുക്കില്‍ കുറിച്ചു.

മുരളീ ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍… ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും.’ മൈ സ്റ്റോറി എന്ന ഹാഷ് ടാഗോടെയാണ് മുരളീ ഗോപി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍വ്വതിക്കു നേരെയുള്ള ആക്രമണത്തിന്റെ തുടര്‍ച്ചയെന്നോണം മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാര്‍വതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്ലൈക്കുകളുടെ പെരുമഴയായിരുന്നു. ഒരു ലക്ഷത്തിലധികം ഡിസ്ലൈക്കുകളാണ് ഗാനത്തിന് കിട്ടിയിരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ഡിസ്‌ലൈക്കുകള്‍ പാട്ടിനു ഗുണം ചെയ്തിരിക്കുകയാണ്. 12 ലക്ഷം പേരാണ് ഇതിനോടകം പാട്ടു കണ്ടിരിക്കുന്നത്.

ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ പതുങ്ങി പതുങ്ങി എന്ന പാട്ടിന് ഹരിനാരായണനാണ് വരികള്‍ എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും. റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് ഷാന്‍ റഹ്മാനും റോഷ്‌നി ദിനകറും പ്രതികരിച്ചിരുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Murali gopy supports parvathy and my story

Next Story
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന് ഇന്ന് 67ാം പിറന്നാള്‍Jagathy Sreekumar, Jagathy Sreeekumar Back to acting, Jagathy Advertisement, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com