Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഒന്നും പഠിപ്പിക്കാതെ ഞങ്ങൾക്കുള്ള പാഠമായതിന് നന്ദി അച്ഛാ; ഭരത് ഗോപിയുടെ ഓർമകളിൽ മുരളി ഗോപി

മലയാളസിനിമയുടെ അഭിമാനതാരം ഭരത് ഗോപിയുടെ 83-ാം ജന്മവാർഷികമാണ് ഇന്ന്

Murali Gopy, Bharath Gopy

‘സ്വയംവര’ത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളസിനിമയുടെ അഭിമാനതാരമായി മാറിയ ഭരത് ഗോപിയുടെ 83-ാം ജന്മവാർഷികമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അച്ഛനെ ഓർക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് മുരളി ഗോപി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“നിങ്ങളുടെ ജന്മവാർഷികത്തിൽ, തിരിഞ്ഞുനോക്കുമ്പോൾ കുടുംബമെന്ന രീതിയിൽ നമ്മൾ ഫോട്ടോഷൂട്ടുകൾക്ക് പോസ് ചെയ്തത് എത്ര വിരളമാണെന്ന് ഞാൻ ഓർക്കുന്നു. ഞങ്ങളുടെ സാധാരണ ജീവിതം നഷ്ടമാവാതിരിക്കാൻ ലൈംലൈറ്റിൽ നിന്നും താങ്കൾ ഞങ്ങളെ എത്രമാത്രം തടഞ്ഞുനിർത്തിയിരുന്നെന്ന് ഞാനോർക്കുന്നു. ഒരു സിനിമാതാരത്തിന്റെ ജീവിതത്തെ ഞങ്ങൾക്ക് മനസ്സിലാക്കാനായി എത്രത്തോളം വ്യക്തമാക്കി തന്നിരുന്നുവെന്നും നിങ്ങളെത്രത്തോളം കഷ്ടപ്പെട്ടുവെന്നും പോരാട്ടങ്ങളിലൂടെ എങ്ങനെ അതിജീവിച്ചുവെന്നതും ഞാനോർക്കുന്നു. നിങ്ങൾ ഉയരങ്ങളിൽ നിന്ന് വീണത്, പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്ന്…. താങ്കളിലെ ഗംഭീര രക്ഷാകർത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോർക്കുന്നു. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങൾക്കുള്ള പാഠമായതിനും നന്ദി.

As I look back today, your birth anniversary, I remember how seldom we, as a family, posed for photoshoots. I remember…

Posted by Murali Gopy on Sunday, November 1, 2020

Read more: ‘ഭ്രമരം’ മുതൽ ‘ലൂസിഫർ’ വരെ; അന്നുമിന്നും ലാലേട്ടനൊപ്പമെന്ന് മുരളി ഗോപി

മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ നടനായിരുന്നു ഭരത് ഗോപി. അടൂര്‍ ചിത്രം സ്വയംവരത്തിലൂടെയാണ് ഭരത് ഗോപിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് കൊടിയേറ്റം, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, അക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അതുല്യനടനായി വളരുകയായിരുന്നു ഭരത് ഗോപി എന്ന വേറിട്ട പ്രതിഭ. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ അദ്ദേഹത്തെ തേടിയെത്തി. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നാലു തവണയാണ് 1978, 1982, 1983, 1985) ഭരത് ഗോപിയെ തേടിയെത്തിയത്. 1991ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്‍കി ആദരിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Murali gopy remembers his father bharath gopi on his birth anniversary

Next Story
കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്ന ചാക്കോച്ചൻ; പിഷാരടി പറയുന്നുKunchako Boban , Kunchako Boban age, Kunchako Boban birthday
The moderation of comments is automated and not cleared manually by malayalam.indianexpress.com