ഈ ഓണത്തിന് മുരളി ഗോപിക്ക് ലഭിച്ചു, അമൂല്യമായൊരു സമ്മാനം

അമ്മൂമ്മയെ കാണാന്‍ പോയ ഒരു യാത്രയ്ക്കിടെ എടുത്തതാണ് ഈ ചിത്രമെന്ന് മുരളി ഗോപി ഓര്‍ത്തെടുക്കുന്നു

Murali Gopi

ഓണം എന്നാൽ സന്തോഷമാണ്. നടനും തിരക്കഥ കൃത്തുമായ മുരളി ഗോപി അമൂല്യമായൊരു സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. നടന്‍ ഭരത് ഗോപിയുടെ മകനായ മുരളിയോട് പലരും അച്ഛന്റെ കൂടെയുള്ള ചിത്രങ്ങള്‍ ചോദിക്കുമായിരുന്നു. ഇപ്പോള്‍ അത്തരമൊരു ചിത്രം കിട്ടിയിരിക്കുകയാണ്. അച്ഛന്റെ നെഞ്ചില്‍ ചാരി കിടക്കുന്ന മുരളിയുടെ ചിത്രമാണ് താരം ഫേസ്ബുക്കിലൂടെ തനിക്ക് ഈ ഓണത്തിന് കിട്ടിയ വിലപ്പെട്ട സമ്മനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു പഴയ ചിത്രം. അച്ഛന്‍ ഭരത് ഗോപിക്കൊപ്പം ഇരിക്കുന്ന അപൂര്‍വമായൊരു ചിത്രം. ചിറയിന്‍കീഴില്‍ നിന്ന് ഒരു കസിൻ അയച്ചുകൊടുത്ത ചിത്രം മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ഗ്രീഷ്മം എന്ന ചിത്രത്തിലെ ലുക്കുമായാണ് ഗോപി. കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന ഗോപിയുടെ നെഞ്ചില്‍ ചാരിയിരിക്കുകയാണ് കുഞ്ഞ് മുരളി.

അമ്മൂമ്മയെ കാണാന്‍ പോയ ഒരു യാത്രയ്ക്കിടെ എടുത്തതാണ് ഈ ചിത്രമെന്ന് മുരളി ഗോപി ഓര്‍ത്തെടുക്കുന്നു. ‘എല്ലാ അഭിമുഖങ്ങള്‍ കഴിയുമ്പോഴും ആള്‍ക്കാര്‍ ചോദിക്കും, അച്ഛനൊപ്പമുള്ള ചിത്രമില്ലേ എന്ന്. വളരെ കുറച്ചേ ഉള്ളൂ എന്ന് പറയുമ്പോള്‍ അതെന്താ അങ്ങനെ എന്ന് ചോദിക്കും. വളരെ വിരളമായേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ ഒരു കുടുംബമായി ഞങ്ങള്‍ നിന്നിട്ടുള്ളൂ’ മുരളി ഗോപി കുറിക്കുന്നു.

മുരളീ ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

“അച്ഛനുമായിയുള്ള ചിത്രങ്ങൾ ഉണ്ടോ?” എന്ന് ഓരോ അഭിമുഖം കഴിയുമ്പോഴും എന്നോട് ആളുകൾ ചോദിക്കാറുണ്ട്. “വളരെ കുറച്ചേ ഉള്ളൂ” എന്ന് പറയുമ്പോൾ “അതെന്താ അങ്ങനെ?” എന്ന് ചോദ്യം. വിരളമായേ ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ഒരു കുടുംബമായി ഞങ്ങൾ നിന്നിട്ടുള്ളൂ എന്നോർക്കുന്നു. അതുകൊണ്ട് തന്നെ, ഈ ചിത്രം ഇന്നെനിക്ക് ചിറയിൻകീഴിൽ നിന്ന് കസിൻ അയച്ചുതന്നപ്പോൾ വലിയ അത്ഭുതം തോന്നി. എന്നായിരുന്നു ഇത്? ഓർമയിൽ പരതി. കിട്ടി. അമ്മൂമ്മയെ കാണാൻ പോയ ഒരു യാത്ര.
“ഗ്രീഷ്മം” എന്ന സിനിമയിലെ ലുക്ക്.
മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന എന്നെയും കൂട്ടി. തിരികെവരാൻ ഒരുങ്ങുമ്പോൾ എടുത്ത ചിത്രം.
ഈ ഓണസമ്മാനം എന്നെ സന്തോഷിപ്പിക്കുന്നു. വല്ലാണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Murali gopy got onam photo with father

Next Story
ചുവപ്പില്‍ ജ്വലിച്ച് ഐശ്വര്യറായ്; ലോകസുന്ദരിയുടെ സാരിയില്‍ കണ്ണുടക്കി ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com