scorecardresearch

ഇതൊരു ഇതിഹാസതാരത്തിന്റെ കാറായിരുന്നു; അപൂർവ്വചിത്രവുമായി മുരളി ഗോപി

നീല നിറത്തിലുള്ള ഒരു വിന്റേജ് മേഴ്സിഡസ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്

നീല നിറത്തിലുള്ള ഒരു വിന്റേജ് മേഴ്സിഡസ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
murali gopi, Prem Nazir car

കാലം കടന്നു പോവുന്തോറും അമൂല്യമാകുന്ന ചില ഓർമകളും അവശേഷിപ്പിക്കുകളുമുണ്ട്. അത്തരമൊരു ഓർമയെ കുറിച്ച് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മലയാളത്തിന്റെ ഇതിഹാസതാരം പ്രേംനസീറിന്റെ വിന്റേജ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പങ്കുവയ്ക്കുന്നത്. നീല നിറത്തിലുള്ള ഒരു മേഴ്സിഡസ് കാറാണ് ഇത്.

Advertisment

With the vintage Mercedes, which, am told, was once owned by the legendary Prem Nazir.

Posted by Murali Gopy on Tuesday, March 2, 2021

Read more: ഞങ്ങളുടെ ബിഗ് ബ്രദർ; മുരളി ഗോപിയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിയും ഇന്ദ്രജിത്തും

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് പ്രേംനസീർ. നാടകത്തിലൂടെയാണ് നസീർ തന്റെ കരിയർ ആരംഭിച്ചത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നസീർ അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള താരമായി മാറി. 1950 കൾ മുതൽ 1989ൽ മരിക്കുന്നതു വരെ മലയാളസിനിമയിൽ പ്രേംനസീർ കാത്തുസൂക്ഷിച്ച സൂപ്പർതാരപദവി മറ്റാർക്കും അവകാശപ്പെടാനാവില്ല.

Advertisment

പത്മഭൂഷൻ, പത്മശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ പ്രേംനസീറിന്റെ പേരിൽ രണ്ടു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഉണ്ട്. 520 സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ പേരിലുള്ളതാണ് ഒരു റെക്കോർഡ്, മറ്റൊന്ന് 130 സിനിമകളിൽ ഒരേ നായികയ്ക്ക് (ഷീല) ഒപ്പം അഭിനയിച്ചതിന്റെ പേരിലുള്ളതും. കരിയറിൽ ഏതാണ്ട് എൺപതോളം നായികമാരുടെ നായകനായി പ്രേംനസീർ വേഷമിട്ടുണ്ട്. ഒരു വർഷം 30 സിനിമകളിൽ വരെ അഭിനയിച്ച നായകൻ എന്ന വിശേഷണവും പ്രേംനസീറിനു സ്വന്തം.

Read more: ‘താങ്കളുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്?’; പ്രേം നസീറിന്റെ രസകരമായ മറുപടി

Murali Gopy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: