സിനിമാ താരങ്ങളുടെ വ്യാജ മരണവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇപ്പോള്‍ സ്ഥിരമാണ്. ഈ ക്രൂരതയുടെ പുതിയ ഇര പഴയ ബോളിവുഡ് നടി മുംതാസ് ആണ്. മുംതാസ് മരിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ, എല്ലാ റിപ്പോര്‍ട്ടുകളെയും നിരാകരിച്ച് മകള്‍ തന്യ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ അമ്മ രോഗബാധിതയാണെന്നും, മരിച്ചുവെന്നും തരത്തിലുള്ള കുപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അമ്മയുടെ ആരാധകരോട് തനിക്ക് പറയാനുള്ളത് ഈ വാര്‍ത്തകളില്‍ യാതൊരു വസ്തുതയും ഇല്ലെന്നാണെന്ന് തന്യ പറഞ്ഞു. ഇതെല്ലാം കിംവദന്തികള്‍ മാത്രമാണ്. അമ്മ ഇപ്പോള്‍ തനിക്കൊപ്പം റോമില്‍ ഉണ്ടെന്നും, ഞങ്ങള്‍ ഷോപ്പിങ്ങിനായി പുറത്തു പോകാന്‍ നില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു. കൂടെ മുംതാസിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പത്രങ്ങളിലോ ഓണ്‍ലൈനുകളിലോ വരുന്ന വാര്‍ത്തകള്‍ വിശ്വസിച്ച് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവരരുതെന്നും, തങ്ങള്‍ ഉടന്‍ തന്നെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതായിരിക്കുമെന്നും തന്യ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു തന്യ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

1970കളിലെ ജനപ്രിയ നടിയായിരുന്നു മുംതാസ്. മേള, അപരാധ്, നഗിന്‍, ബ്രഹ്മചാരി, റാം ഓര്‍ ശ്യാം, ദോ രാസ്‌തേ, ആപ് കി കസം, ഖിലോന എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ