മുംബൈ: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുത്. ഇത് അത്ര ചെറിയ കാര്യമല്ല. വലിയ അപകടങ്ങൾക്ക് വരെ കാരണമായേക്കാവുന്നതാണ് ഈ കുറ്റം. സാധാരണക്കാർ മാത്രമല്ല, എത്ര വലിയ ആളായാലും നിർബന്ധമായും പാലിക്കേണ്ട ഒന്നാണിത്.

‘പൂച്ചയുടെ ജന്മം’; ട്രാഫിക് ബോധവത്കരണവുമായി മുംബൈ പൊലീസ്, ട്വിറ്ററില്‍ പൊങ്കാല

അതിനാൽ തന്നെ, ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ ഉപയോഗിച്ച ദുൽഖറിന്റെ വീഡിയോ വൈറലായപ്പോൾ ഇടപെട്ട മുംബൈ പൊലീസിനെ കുറ്റം പറയാനൊക്കില്ല.  എന്നാൽ കാര്യമറിയാതെയുളള മുംബൈ പൊലീസിന്റെ പോസ്റ്റ് ഇപ്പോൾ ട്രോളന്മാർക്ക് ആയുധമായിരിക്കുകയാണ്.

ദുൽഖർ സൽമാൻ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോയിൽ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂർ, “ഇത് വളരെ വിചിത്രമായി തോന്നുന്നു,” എന്ന് പറയുന്നുണ്ട്. ഇതിനെ ഏറ്റുപിടിച്ചാണ് മുംബൈ പൊലീസിന്റെ ട്വീറ്റ്.

“നിങ്ങളോട് ഞങ്ങൾ യോജിക്കുന്നു സോനംകപൂർ. ഡ്രൈവിങിനിടയിൽ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിലാക്കുന്നതും അങ്ങിനെയാണ്. തിരശീലയിലായാലും ഇത് ഞങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല,” എന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്.

സോനം കപൂറിനെ ടാഗ് ചെയ്തിരുന്നുവെങ്കിലും ദുൽഖർ സൽമാനെ അവർ ടാഗ് ചെയ്തിരുന്നില്ല. പക്ഷെ ഈ ട്വീറ്റിന് മറുപടിയുമായി സോനം രംഗത്തെത്തിയതോടെ മുംബൈ പൊലീസ് ഇളിഭ്യരായി.

“ഞങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കരുതലിന് നന്ദി,” എന്നാണ് ദുൽഖറിനെ കൂടി ടാഗ് ചെയ്തുളള പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

 

സോനം കപൂറിന്റെ മറുപടി കേട്ട മുംബൈ പൊലീസ് വെറുതെയിരുന്നില്ല. തങ്ങളുടെ കരുതൽ ആത്മാർത്ഥമാണെന്ന് വ്യക്തമാക്കി അവർ വീണ്ടും രംഗത്ത് വന്നു. “ഞങ്ങളെ സംബന്ധിച്ച് എല്ലാ മുംബൈക്കാരും സ്പെഷലാണ്. എല്ലാവരുടെയും കാര്യത്തിൽ ഞങ്ങൾക്ക് ഒരേ കരുതലാണ് ഉളളത്. നിങ്ങളുടെ സുരക്ഷയിൽ പാളിച്ചകളില്ലായിരുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്,” അവർ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ വേഷമിടുന്ന ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു മുംബൈ പൊലീസ് ട്വീറ്റ് ചെയ്ത വീഡിയോ. ബോളിവുഡിൽ ദുൽഖറിന്റെ അടുത്ത സിനിമയാണ് സോയ ഫാക്ടർ. ചിത്രത്തിൽ സോനം കപൂറാണ് ദുൽഖറിന്റെ നായിക. ദുൽഖറിന്റെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook