/indian-express-malayalam/media/media_files/2026/01/24/kamaal-r-khan-arrest-2026-01-24-16-41-54.jpg)
അന്ധേരിയിലെ ലോക്ഖണ്ഡ്‌വാലയിൽ ജനവാസ മേഖലയിൽ വെടിയുതിർത്ത സംഭവത്തിൽ ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാനെ (കെ.ആർ.കെ) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഓഷിവാരയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് നടപടി.
Also Read: രാഷ്‌ട്രപതിയുടെ വിരുന്നിലേക്ക് ഉണ്ണി മുകുന്ദന് ക്ഷണം
കഴിഞ്ഞ ഞായറാഴ്ചയാണ് (ജനുവരി 18) ലോഖണ്ഡ്‌വാലയിലെ നളന്ദ ബിൽഡിംഗിലെ താമസക്കാർ വലിയ വെടിയൊച്ച കേട്ട് പരിഭ്രാന്തരായത്. കെട്ടിടത്തിന്റെ രണ്ടും നാലും നിലകളുടെ ഭിത്തിയിൽ വെടിയുണ്ടയേറ്റ പാടുകൾ കണ്ടെത്തുകയും പരിസരത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ പോലീസിന് ലഭിക്കുകയും ചെയ്തു. താമസക്കാരുടെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കെ.ആർ.കെയിലേക്ക് എത്തിയത്.
Also Read: തോട്ടത്തിൽ വിളഞ്ഞ ബറാബ പഴങ്ങൾ വിളവെടുത്ത് മുന്ന; വീഡിയോ
എന്തിനാണ് വെടിയുതിർത്തത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി പോലീസിനെയും ഞെട്ടിച്ചു. തോക്ക് വൃത്തിയാക്കിയ ശേഷം അത് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് 'പരിശോധിക്കാൻ' വേണ്ടിയാണ് വെടിവെച്ചതെന്നാണ് ഖാന്റെ അവകാശവാദം.
"വീടിന് മുന്നിലുള്ള കണ്ടൽക്കാടുകൾക്ക് നേരെയാണ് നാല് തവണ വെടിയുതിർത്തത്. ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ കാറ്റുള്ളതിനാൽ വെടിയുണ്ടകളുടെ ദിശ മാറി കെട്ടിടത്തിൽ ചെന്ന് പതിച്ചതാകാം" കമാൽ ആർ ഖാൻ പോലീസിനോട് പറഞ്ഞു.
Also Read: നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് ചിത്രങ്ങൾ
വെള്ളിയാഴ്ച രാത്രിയോടെയാണ് താരത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ചും സംഭവത്തിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കണ്ടെടുത്ത വെടിയുണ്ടകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. നേരത്തെയും തന്റെ വിവാദ ട്വീറ്റുകളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് കെ.ആർ.കെ.
Also Read: വിരാടിന്റെ ടീമായ ആർസിബിയിൽ കോടികൾ നിക്ഷേപിച്ച് രൺബീറും അനുഷ്കയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us