scorecardresearch

Latest News

മുല്ലപ്പെരിയാർ: തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചു

മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്

Prithviraj Sukumaran, Prithviraj, Mullapperiyar, Mullapperiyar Dam, പൃഥ്വിരാജ്, മുല്ലപ്പെരിയാർ, മുല്ലപ്പെരിയാർ അണക്കെട്ട്, IE Malayalam

ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയെ തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് അഖിലേന്ത്യ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച തേനി ജില്ലാ കലക്ട്രേറ്റിനു മുന്നിലായിരുന്നു പ്രതിഷേധപരിപാടി നടന്നത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടര്‍ക്കും എസ്​പിക്കും പരാതി നല്‍കിയെന്നും സംഘടനയുടെ ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിലാണ് മുല്ലപെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ശരിയായത് എന്താണോ, അത് ചെയ്യാനുള്ള സമയമാണ് ഇതെന്നായിരുന്നു പൃഥ്വി പറഞ്ഞത്. 125 വർഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു ഒഴിവ് കഴിവുകളും ഇല്ലെന്നും ഇക്കാര്യത്തിൽ സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് കുറിച്ചു.

“വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും അല്ലെങ്കിൽ ഇനി എന്തുതന്നെ വന്നാലും, ഈ 125 വർഷം പഴക്കമുള്ള അണക്കെട്ട് പ്രവർത്തിക്കുന്ന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴിവുകഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം,” എന്നായിരുന്നു പൃഥ്വിയുടെ കുറിപ്പ്.

അതേസമയം, പൃഥ്വിരാജിന്‍റെ പ്രസ്​താവന തമിഴ്​നാടിന്‍റെ താൽപര്യത്തിനെതിരാണെന്നും തമിഴ്​ സിനിമകളിൽ മലയാളി നടീനടൻമാരെ നിരോധിക്കാൻ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷനോട്​ ആവശ്യപ്പെടുന്നതായും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എൽ.എയുമായ വേൽമുരുകനും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Also Read: ഓടിടി സാധ്യത തള്ളിക്കളയാനാവില്ല; മരക്കാർ റിലീസിനെക്കുറിച്ച് ആൻറണി പെരുമ്പാവൂർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mullaperiyar protest aganst actor prithviraj in tamilnadu