scorecardresearch

മുക്തയ്ക്കു പിന്നാലെ മകൾ കൺമണിയും അഭിനയത്തിലേക്ക്

‘പത്താം വളവ്’ എന്ന ചിത്രത്തിലൂടെയാണ് കൺമണിയുടെ അരങ്ങേറ്റം

Muktha, Kanmani

അമ്മയുടെ വഴിയെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി മുക്തയുടെ മകൾ കൺമണി എന്ന കിയാര. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായ, എം.പത്മകുമാര്‍ സംവിധാനം ചെയ്ത ‘ പത്താം വളവ്’ എന്ന ചിത്രത്തിലൂടെയാണ് കൺമണിയുടെ അരങ്ങേറ്റം. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.

ഒരിടവേളയ്ക്കുശേഷം മുക്തയും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഏതാനും സീരിയലുകളിൽ മുക്ത അഭിനയിച്ചിരിക്കുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയായി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Muktha with kanmani kiara photos