scorecardresearch
Latest News

പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ; കൺമണി കുട്ടിയ്‌ക്കൊപ്പം മുക്തയുടെ ഡാൻസ്, വീഡിയോ

അമ്മയുടെയും മോളുടെയും ഡാൻസ് റീൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു

പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ; കൺമണി കുട്ടിയ്‌ക്കൊപ്പം മുക്തയുടെ ഡാൻസ്, വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അമ്മയുടെ വഴിയെ അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു കൺമണി. ‘പത്താം വളവ്’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് കൺമണി അഭിനയിച്ചത്.

കൺമണിയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് റീൽ ഷെയർ ചെയ്തിരിക്കുകയാണ് മുക്തയിപ്പോൾ. തിരുച്ചിത്രമ്പലത്തിലെ പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

ഒരിടവേളയ്ക്കുശേഷം മുക്തയും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഏതാനും സീരിയലുകളിൽ മുക്ത അഭിനയിച്ചിരിക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയായി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Muktha with daughter kanmani megham karukatha reel video