scorecardresearch

റിമിയുടേയും റിങ്കുവിന്റേയും അമ്മ, മുക്തയുടെ റാണീമ്മ; അമ്മായിയമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് താരം

വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത, കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്

Muktha, മുക്ത, Rimi Tomy, റിമി ടോമി, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവർക്ക് ഒരു മകളാണ്. ഇന്ന് റിങ്കുവിന്റെ അമ്മ റാണിയുടെ ജന്മദിനമാണ്. തന്റെ പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മുക്ത.

Read More: എന്റെ പെണ്ണുകാണൽ ഓർമകൾ; ചിത്രങ്ങൾ പങ്കു വച്ച് മുക്ത

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.

അടുത്തിടെ തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മച്ചിത്രങ്ങളും മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

View this post on Instagram

പെണ്ണ് കാണൽ ഓർമ്മകൾ

A post shared by muktha (@actressmuktha) on

കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്.

കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത, ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Muktha wishes her mother in law happy birthday