പുതിയ വർഷം, പുതിയ തുടക്കം; ചിത്രങ്ങൾ പങ്കു വച്ച് മുക്ത

‘കൂടത്തായി’ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവന്ന മുക്ത ഇപ്പോൾ ഒരു തമിഴ് സീരിയലിൽ അഭിനയിക്കുകയാണ്

Muktha, muktha family photos, Rimi Tomy, റിമി ടോമി, Rimi Tomy family photos, Muktha flat interior, Muktha home, rimi tomy home, മുക്ത, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. വിവാഹത്തോടെ അഭിനയരംഗത്തു നിന്നും മാറി നിന്ന താരം അടുത്തിടെ സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് തിരിച്ചു വരവ് നടത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അണിഞ്ഞൊരുങ്ങി നിറവയറുമായി നിൽക്കുന്ന ഒരു ചിത്രമാണ് മുക്ത പങ്കുവച്ചത്. “പുതിയ വർഷം, പുതിയ തുടക്കം,” എന്നാണ് ചിത്രത്തിന് മുക്ത നൽകിയ അടിക്കുറിപ്പ്. വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ‘വേലമ്മാൾ’ എന്ന സീരിയലിൽ നിന്നുള്ള ചിത്രമാണ് മുക്ത പങ്കുവച്ചത്.

Read Here: ‘അടി’ വരുന്നെന്ന് ഡിക്യു; കൊള്ളാമല്ലോ എന്ന് സുപ്രിയ, ഹൃദയം നിറഞ്ഞെന്ന് അഹാന

 

View this post on Instagram

 

A post shared by muktha (@actressmuktha)

മകൾ കണ്മണിയെന്ന കിയാരയുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം മുക്ത ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by muktha (@actressmuktha)

 

View this post on Instagram

 

A post shared by muktha (@actressmuktha)

‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താർമിഴി… പൂന്തേൻ മൊഴി, കണ്ണിനു കണ്ണാം എൻ കൺമണി….’ എന്ന പാട്ടിന് അനുസരിച്ച് മകൾക്കൊപ്പം ചുവടുവെയ്ക്കുന്ന മുക്തയുടെ വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ്. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.

2015ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. അടുത്തിടെ, അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള തങ്ങളുടെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും മുക്ത പങ്കുവച്ചിരുന്നു.

 

View this post on Instagram

 

പെണ്ണ് കാണൽ ഓർമ്മകൾ

A post shared by muktha (@actressmuktha) on

 

View this post on Instagram

 

My Favourite Picture

A post shared by muktha (@actressmuktha) on

വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സീരിയലിലൂടെയായിരുന്നു മുക്ത തിരിച്ചെത്തിയത്. കേരളം അടുത്തകാലത്ത് ഏറെ ചർച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നാമ്പുറകഥകൾ പറയുന്ന ‘കൂടത്തായി’ എന്ന സീരിയലിൽ ജോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Muktha velammal vijay television serial photos

Next Story
ബച്ചൻ കുടുംബത്തിന്റെ ന്യൂ ഇയർ ആഘോഷങ്ങളിങ്ങനെ; ചിത്രം പങ്കുവച്ച് ഐശ്വര്യ റായ്amitabh bachchan, aaradhya bachchan, amitabh aaradhya song, abhishek aishwarya, aishwarya rai bachchan, amitabh bachchan new year photo, abhishek bachchan, amitabh bachchan twitter, amitabh bachchan granddaughter, amitabh bachchan latest, amitabh bachchan news, അമിതാഭ് ബച്ചൻ, ആരാധ്യ, ഐശ്വര്യ റായ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com