സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത. റിമിയുടെ ജന്മദിനത്തിൽ ഓർമകളുടെ ആൽബത്തിൽ നിന്നും പഴയൊരു ചിത്രം പങ്കുവയ്ക്കുകയാണ് മുക്ത. “2009 ൽ നമ്മുടെ ആദ്യ മീറ്റിംഗ്. ഓർമ്മയുണ്ടോ ചേച്ചി???” എന്നാണ് ചിത്രം പങ്കുവച്ച് മുക്ത കുറിക്കുന്നത്. ആസ്ട്രേലിയൻ യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രമാണിത്.
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.
Read More: ‘ദൃശ്യ’ത്തിനും മുകളിൽ പോകും ‘പ്രേമം’ എന്ന് അൽഫോൺസ് നിരന്തരം പറഞ്ഞു: നിവിൻ പോളി
2015ലായിരുന്നു റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയും മുക്തയും തമ്മിലുള്ള വിവാഹം. ഇവർക്ക് ഒരു മകളാണ്. അടുത്തിടെ തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും മുക്ത പങ്കുവച്ചിരുന്നു.
കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്.
കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടത്തായി’ എന്ന സീരിയലിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.
Read more: Koodathayi: ‘കൂടത്തായി’യിലെ ജോളിയായി മുക്തയുടെ ഗംഭീര തിരിച്ചുവരവ്