സോഷ്യൽ മീഡിയ നിറയെ ഓണാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമാണ്. താരങ്ങളും ഓണാശംസകൾ അറിയിച്ചുകൊണ്ട് തങ്ങളുടെ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കൂട്ടത്തിൽ ശ്രദ്ധ കവരുന്ന ഒരു വീഡിയോ ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടേതാണ്. റിമി ടോമിയും നടി മുക്തയും ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഓണാഘോഷങ്ങൾക്കിടെയായിരുന്നു റിമി ടോമിയുടെയും റിമിയുടെ സഹോദരന്റെ ഭാര്യ കൂടിയായ മുക്തയും ഒന്നിച്ചുള്ള ഡാൻസ്. കുടുംബാംഗങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച നൃത്തച്ചുവടുകളുടെ വീഡിയോ മുക്തയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. “4 വർഷത്തിനു ശേഷം ഒന്നു കളിച്ചു നോക്കിയതാ……. ഒരുപാട് സന്തോഷം നിറഞ്ഞ ഓണം,” എന്ന അടിക്കുറിപ്പോടെയാണ് മുക്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സഹോദരങ്ങൾക്കും കുടുംബത്തിനുമൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ റിമിയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram
അഭിനേത്രിയും നർത്തകിയുമായിരുന്ന മുക്ത 2015 ലാണ് റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ വധുവാകുന്നത്. ഇവർക്ക് കിയാര എന്നൊരു മകളുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത് ‘അച്ഛനുറങ്ങാത്ത വീട്’ (2006) എന്ന ചിത്രതത്തിലൂടെയായിരുന്നു മുക്തയുടെ സിനിമാ അരങ്ങേറ്റം. ‘താമരഭരണി’ എന്ന തമിഴ് ചിത്രത്തിലെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങിയ മലയാളം ചിത്രങ്ങളിലും മുക്ത ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് മുക്ത ഇപ്പോൾ.
Read more: എന്നെ കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പദ്ധതി ഉണ്ടായിരുന്നു: കുഞ്ചാക്കോ ബോബന്‍