Latest News

എന്റെ സൂപ്പർ മോഡൽ കൺമണി; മകളുടെ ചിത്രവുമായി മുക്ത

വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത മുക്ത അഭിനയത്തിൽ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്

Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. വിവാഹത്തോടെ അഭിനയരംഗത്തു നിന്നും മാറി നിന്ന താരം അടുത്തിടെ സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് തിരിച്ചു വരവ് നടത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. മകൾ കണ്മണിയെന്ന കിയാരയുടെ മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് മുക്ത ഇപ്പോൾ. എന്റെ സൂപ്പർ മോഡൽ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മുക്ത കുറിക്കുന്നത്.

Read more: മുക്തയുടെ ‘വൈറ്റ് ഹൗസ്’ പരിചയപ്പെടുത്തി റിമി ടോമി; വീഡിയോ

 

View this post on Instagram

 

A post shared by muktha (@actressmuktha)

 

View this post on Instagram

 

A post shared by muktha (@actressmuktha)

‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താർമിഴി… പൂന്തേൻ മൊഴി, കണ്ണിനു കണ്ണാം എൻ കൺമണി….’ എന്ന പാട്ടിന് അനുസരിച്ച് മകൾക്കൊപ്പം ചുവടുവെയ്ക്കുന്ന മുക്തയുടെ വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

Read more: ഓണാഘോഷത്തിനിടെ മുക്തയ്ക്ക് ഒപ്പം ചുവടു വെച്ച് റിമി ടോമി

കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ്. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.

2015ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. അടുത്തിടെ, അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള തങ്ങളുടെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും മുക്ത പങ്കുവച്ചിരുന്നു.

 

View this post on Instagram

 

പെണ്ണ് കാണൽ ഓർമ്മകൾ

A post shared by muktha (@actressmuktha) on

 

View this post on Instagram

 

My Favourite Picture

A post shared by muktha (@actressmuktha) on

വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സീരിയലിലൂടെയായിരുന്നു മുക്ത തിരിച്ചെത്തിയത്. കേരളം അടുത്തകാലത്ത് ഏറെ ചർച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നാമ്പുറകഥകൾ പറയുന്ന ‘കൂടത്തായി’ എന്ന സീരിയലിൽ ജോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്.

Read more: എന്റെ പെണ്ണുകാണൽ ഓർമകൾ; ചിത്രങ്ങൾ പങ്കു വച്ച് മുക്ത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Muktha daughter kanmani photo

Next Story
‘കിം കിം’ ഡാൻസുമായി നടൻ ഷാജുവിന്റെ മക്കൾ; വീഡിയോActor Shaju daughters, actor Shaju, Nandana Shaju kimkim challenge, Nandana Shaju, Shaju Sreedhar, shaju daughter, shaju daughers tiktok video, ഷാജു ശ്രീധർ, നന്ദന ഷാജു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express