scorecardresearch

നോക്കുമ്പോൾ മലയാളത്തിന്റെ പൗരുഷം നിന്ന് കരയുകയാണ്; മുകേഷിന്റെ മമ്മൂട്ടിക്കഥ, വീഡിയോ

മമ്മൂട്ടിയെ കുറിച്ച് മുകേഷ് പറഞ്ഞ ഒരു കഥ

മമ്മൂട്ടിയെ കുറിച്ച് മുകേഷ് പറഞ്ഞ ഒരു കഥ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mukesh| Mammootty| Malayalam Actor

വേദിയിൽ മമ്മൂട്ടിയെ കുറിച്ചുള്ള കഥ പറഞ്ഞ് മുകേഷ്, Entertainment Desk/IE Malayalam

മുകേഷ് കഥകൾക്ക് ഏറെ ആരാധകരുണ്ട്. സ്റ്റേജ് ഷോകളിലും മറ്റും അവസരം കിട്ടുമ്പോഴെല്ലാം സിനിമാലോകത്തെ രസകരമായ കഥകൾ മുകേഷ് പറയാറുണ്ട്. അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കഥയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

മമ്മൂട്ടിയുമായി സഞ്ചരിക്കുന്ന സമയത്ത് വാഹനം ചെറുതായി അപകടത്തിൽപ്പെട്ടെന്നും താഴെ വീണ താരത്തിന്റെ നെറ്റി ചെറുതായി പൊട്ടിയെന്നും മുകേഷ് പറയുന്നുണ്ട്. ഇടയ്ക്ക് കയറി ചെറുതായല്ല, ഒരു വശം മുഴുവൻ പൊട്ടിയെന്ന് മമ്മൂട്ടി തിരുത്തുന്നതും കാണാം. പക്ഷെ ചെറുതായി മാത്രമെ മുറിഞ്ഞുള്ളൂ എന്നാണ് മുകേഷിന്റെ വാദം. തുടർന്ന് ചോര വരുന്നത് കണ്ട മമ്മൂട്ടി പൊട്ടിക്കരഞ്ഞെന്നും സിനിമയിലുള്ള എന്റെ ഭാവിയ്ക്ക് ഇത് പ്രശ്നമാകുമോയെന്ന് ചോദിച്ചെന്നും മുകേഷ് കൂട്ടിച്ചേർത്തു.

Advertisment

ഞാൻ നോക്കുമ്പോൾ മലയാളത്തിന്റെ പൗരുഷം നിന്ന് കരയുകയാണ് എന്ന മുകേഷിന്റെ ഡയലോഗ് വേദിയിൽ കൂട്ടച്ചിരി ഉണർത്തി. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മകനും നടനുമായ ദുൽഖറും സദസ്സിൽ കാണികൾക്കൊപ്പമുണ്ട്. നടന്മാരായ മനോജ് കെ ജയൻ, സിദ്ദിഖ് എന്നിവരെയും വേദിയിൽ കാണാം.

സോഷ്യൽ മീഡിയയിൽ റീലായ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വൈറലാവുകയാണ്. അനവധി ആരാധക കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ഈ കഥയുടെ പൂർണ രൂപം എവിടെ കിട്ടുമെന്നാണ് ആരാധകർ ചോദിക്കുന്നത്.കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ചുള്ളൻ ലുക്കിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. എഴുപതുകളിലും തന്റെ ലുക്കിലും ഫാഷൻ സെൻസിലും ഒരുവിധത്തിലുള്ള വിട്ടുവീഴ്ച്ചകൾക്കു മുതിരാത്ത താരമാണ് മമ്മൂട്ടി.

ജിയോ ബേബി ചിത്രം ‘കാതർ ദി കോർ’, ഡീനോയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബസൂക്ക’ എന്നിവയാണ് പുതിയ മമ്മൂട്ടി ചിത്രങ്ങൾ. കാതലിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ്.

Mukesh Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: