/indian-express-malayalam/media/media_files/uploads/2023/08/mukesh-siddique.jpg)
സിദ്ദിഖ് ഓർമകളിൽ മുകേഷ്
മലയാളികൾക്ക് ഓർത്തോർത്ത് ചിരിക്കാനും നെഞ്ചോട് ചേർക്കാനും ഒരുപാട് ചിത്രങ്ങൾ സമ്മാനിച്ചവരാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട്. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തോടെയായിരുന്നു ഈ ഇരട്ടസംവിധായകരുടെ ഉദയം. അതിനു പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങിയ ചിത്രങ്ങളും ഹിറ്റ്. ഏഴ് വര്‍ഷത്തിനിടെ ഈ കൂട്ടുക്കെട്ടിൽ നിന്നും പിറന്നത് വെറും അഞ്ചു സിനിമകൾ മാത്രം. അതാവട്ടെ മലയാളികൾ എന്നുമെന്നും ഓർക്കുന്നതും. മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്തൊരു ചിത്രമായിരുന്നു ഗോഡ് ഫാദർ. 404 ദിവസമാണ് ഈ ചിത്രം തിയേറ്ററിൽ ഓടിയത്. 32 വർഷമായിട്ടും ഒരു മലയാളസിനിമയ്ക്കും ആ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല.
സിദ്ദിഖ് ലാൽ കൂട്ടുക്കെട്ട് മലയാളസിനിമയിൽ ഉദിച്ചുയർന്നതിനൊപ്പം തന്നെ ഏതാനും താരോദയങ്ങളും മലയാളസിനിമയിലുണ്ടായി. സായ് കുമാർ, മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, ഇന്നസെന്റ് തുടങ്ങിയവരെല്ലാം സിദ്ദിഖ് ലാൽ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടി.
അയൽവക്കത്തെ വീട്ടിലെ അൽപ്പം കുസൃതികളുള്ള, കുഴപ്പങ്ങളിൽ ചെന്നുചാടുന്ന രസികനായ ചെറുപ്പക്കാരൻ എന്ന ഇമേജ് മുകേഷിനു സമ്മാനിക്കുന്നതിൽ അക്കാലത്ത് സിദ്ദിഖ് ലാൽ ചിത്രങ്ങൾക്ക് വലിയ പങ്കു തന്നെയുണ്ട്. റാംജിറാവു സ്പീക്കിങ്ങിലെ ഗോപാലകൃഷ്ണന്‍, ഹരിഹര്‍ നഗറില്‍ മഹാദേവന്‍, ഗോഡ് ഫാദറിലെ രാമഭദ്രൻ, ഹിറ്റ് ലറിലെ ബാലചന്ദ്രൻ, ക്രോണിക് ബാച്ചിലറിലെ ശ്രീകുമാർ എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നിരവധി കഥാപാത്രങ്ങളെ സിദ്ദിഖ് മുകേഷിനു സമ്മാനിച്ചു.
തന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് നന്ദിയോടെ മാത്രമേ മുകേഷിനും ഓർക്കാനാവൂ. "എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു," എന്നാണ് വേദനയോടെ മുകേഷ് ഫേസ്ബുക്കിൽ കുറിച്ചത്.
സിദ്ദിഖുമായുള്ള ആത്മബന്ധത്തെ കുറിച്ചും മുകേഷ് മനസ്സു തുറന്നു. "സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ ചെറിയ റോളുകള്‍ ചെയ്ത് അവസാനിക്കേണ്ട ജീവിതം ഉയര്‍ത്തികൊണ്ട് വന്നത് അദ്ദേഹമാണ്. അത്രമാത്രം ആത്മബന്ധം ഉണ്ട് എനിക്ക് അദ്ദേഹത്തിനോട്. 82 ലാണ് ഞാന്‍ സിനിമയില്‍ വന്നത് . മുത്താരം കുന്ന് പി ഒ യും ബോയിങ് ബോയിങും ഓടരുതമ്മാവാ ആളറിയാം എന്നതിനുമൊക്കെ ശേഷവും ഞാനും എന്നെ പോലുളള കുറച്ച് പേരും സിനിമയില്‍ അയല്‍ക്കാരന്റെയോ കൂട്ടുകാരന്റെയോ സ്വന്തക്കാരന്റെയോ റോളുകൾ ചെയ്ത്, സൂപ്പർ സ്റ്റാറുകളുടെ നിഴലായി ജീവിതം അവസാനിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. ആ സാഹചര്യത്തിലാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് റാംജി റാവു സ്പീക്കിങ് സിനിമ ആരംഭിക്കാന്‍ പോവുന്നത്. അതില്‍ ആദ്യം അഡ്വാന്‍സ് തന്നത് എനിക്കാണ്," മുകേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
"ഓണത്തിനാണ് ആ സിനിമ ആദ്യമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. വലിയ പടങ്ങളുടെ ഇടയില്‍ തുടക്കക്കാരായ സംവിധായകരുടെയും ഇങ്ങനെയുളള മൂന്ന് അഭിനേതാക്കളെ വെച്ചും എങ്ങനെ ചിത്രം പ്രദര്‍ശിപ്പിക്കും, ചിത്രം പരാജയമാവുമോ എന്നൊക്കെയുള്ള ആശങ്കയാൽ ഓണത്തിനു രണ്ടാഴ്ച്ച മുമ്പ് തന്നെ തിയറ്ററില്‍ പ്രദര്‍ശനം തുടങ്ങിയ പടമാണ് റാംജിറാവു സ്പീക്കിങ്. ആദ്യത്തെ ദിവസം വളരെ കുറച്ചുപേരാണ് ചിത്രം കാണാൻ വന്നത്, മൂന്നാമത്തെ ദിവസം തിയേറ്റർ ഹൗസ്ഫുള്‍ ആവുകയും ചെയ്ത സിനിമയാണത്. ഒരു പച്ചയായ ജീവിതവും, നർമ്മമൂഹൂർത്തങ്ങളും. ആ വർഷത്തെ ഓണചിത്രങ്ങളേക്കാൾ റാംജി റാവു ഗംഭീരമായി തിയേറ്ററിൽ നിറഞ്ഞു നിന്നു. കൂടുതൽ തിയേറ്ററുകളിൽ ചിത്രം പ്രദര്‍ശിപ്പിച്ചു. 200 ാ ം ദിവസം ആഘോഷിക്കുകയും ചെയ്തു. ഒരു സിനിമയില്‍ ഏറ്റവും വലുത് സൂപ്പര്‍സ്റ്റാറുകളല്ല മറിച്ച് സംവിധാനം, തിരക്കഥ, അഭിനയം എന്നിവ മികച്ചതാണെങ്കിൽ ആരു ചെയ്താലും പ്രബുദ്ധരായ കേരള ജനത അത് രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാണ് റാംജി റാവു സ്പീക്കിംഗ്." മുകേഷ് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.