scorecardresearch

'എനിക്ക് തന്ന സ്നേഹം ശ്രാവണിനും നല്‍കണം'; മകന്റെ 'കല്യാണ'ത്തിന് പിന്തുണ തേടി മുകേഷ്

വിശിഷ്ടാതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് പൂജ ചടങ്ങിലുണ്ടാകുക

വിശിഷ്ടാതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് പൂജ ചടങ്ങിലുണ്ടാകുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'എനിക്ക് തന്ന സ്നേഹം ശ്രാവണിനും നല്‍കണം'; മകന്റെ 'കല്യാണ'ത്തിന് പിന്തുണ തേടി മുകേഷ്

സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന മകൻ ശ്രാവണിന് എല്ലാ പിന്തുണയും നല്‍കണമെന്ന് പ്രശസ്ത നടനും എംഎല്‍എയുമായ മുകേഷ്. സാള്‍ട്ട് മാംഗോട്രീയുടെ സംവിധായകനായ രാജേഷ് നായർ സംവിധാനം ചെയ്യുന്ന "കല്യാണം" എന്ന പുതിയ ചിത്രത്തിലൂടെയാണ് ശ്രാവണിന്റെ അരങ്ങേറ്റം.

Advertisment

ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഈ മാസം 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുമെന്ന് മുകേഷ് അറിയിച്ചു. വിശിഷ്ടാതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പൂജ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്താണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

"എന്നെ ഞാനാക്കിയത് നിങ്ങൾ പ്രേക്ഷകരാണ്. നിങ്ങൾ എനിക്ക് തന്ന സ്നേഹവും ആരാധനയും ഇഷ്ടവുമെല്ലാം ശ്രാവണിനും കൊടുക്കുമെന്ന് എനിക്കറിയാം. തീർച്ചയായും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നതായും മുകേഷ് അറിയിച്ചു.

മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ശ്രാവണ്‍. റാസല്‍ ഖൈമയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് ശ്രാവണ്‍. പുതുമുഖമായ വര്‍ഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 19ന് ആരംഭിക്കും. മുകേഷും മകനോടൊപ്പം 'കല്യാണ'ത്തില്‍ വേഷമിടുന്നുണ്ട്. മലയാളികളുടെ പ്രിയ താരങ്ങളുടെയെല്ലാം മക്കളെല്ലാം ഇതിനോടംകം വെള്ളിത്തിരയില്‍ മാറ്റുരച്ചു കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇതിനോടകം മോളിവുഡില്‍ തന്റേതായ ചുവട് ഉറപ്പിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ആദി'യിലൂടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും, എബ്രിഡ് ഷൈനിന്റെ 'പൂമര'ത്തിലൂടെ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമും മാറ്റുരയ്ക്കാന്‍ ഒരുങ്ങുകയാണ്.

Advertisment

Mukesh Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: