Latest News

രണ്ടാമൂഴത്തില്‍ നിന്നും എംടി പിന്‍മാറുന്നു; തിരക്കഥ തിരിച്ചുവാങ്ങും

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാമൂഴം

MohanLal, MT

കോഴിക്കോട്: രണ്ടാംമൂഴം സിനിമയില്‍ നിന്നും ചിത്രത്തിന്റെ രചയിതാവ് എം.ടി.വാസുദേവന്‍ നായര്‍ പിന്‍വാങ്ങുന്നു. ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങും എന്ന് എംടി അറിയിച്ചു. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് എംടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമയുമായി മുന്നോട്ടു പോകുന്നതിനെതിരെ കോഴിക്കോട് മുൻസിഫ് കോടതിയിൽ അദ്ദേഹം തടസ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല: രണ്ടാമൂഴം സിനിമയിൽ കൂട്ടിച്ചേർക്കലുകളോ വെട്ടിമാറ്റലുകളോ ഉണ്ടാകില്ലെന്ന് എംടി

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാമൂഴം. എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയുളള ചിത്രത്തിൽ മുഖ്യകഥാപാത്രമായ ഭീമനായി എത്താനിരുന്നത് മോഹൻലാൽ ആയിരുന്നു. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.

Read More: മോഹന്‍ലാലിന്‍റെ ഭീമന്‍ ഒരുങ്ങുന്നു: ‘രണ്ടാമൂഴം’ അണിയറ വിശേഷങ്ങളുമായി സംവിധായകന്‍

ശ്രീകുമാര്‍ മേനോന്‍ സംവിധായകനാകുന്ന ചിത്രത്തില്‍, ഗൾഫിൽ ബിസിനസ് ചെയ്യുന്ന ബി.ആര്‍.ഷെട്ടിയാണ് നിര്‍മ്മാതാവ്. ചിത്രം രണ്ട് ഭാഗമായി ഇറങ്ങും എന്നാണ് അണിയറക്കാന്‍ പറഞ്ഞിരുന്നത്. ഇതിന്റെ അണിയറ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായി എംടി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

മോഹൻലാൽ നായകനാകുന്ന ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രം ഒടിയന്റെ ടീസർ ഇന്നലെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് വലിയ വരവേൽപാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ അതിനു പുറകെയാണ് ഈ വാർത്ത വന്നിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mt to back out of randamoozham

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com