രണ്ടാമൂഴം: സംവിധായകന്‍ ശ്രീകുമാറിനെതിരെ എംടി സുപ്രീം കോടതിയില്‍

2014ല്‍ ആയിരുന്നു ‘രണ്ടാമൂഴം’ സിനിമയാക്കാന്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പു വെച്ചത്

ന്യൂഡല്‍ഹി: ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ സുപ്രീം കോടതിയെ സമീപിച്ചു. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാറിനെ തടയണമെന്നാണ് എം.ടി.വാസുദേവന്‍ നായര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമെന്നാണ് ശ്രീകുമാര്‍ നേരത്തെ ആവശ്യപ്പെട്ടത്. എന്നാല്‍, ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ തന്റെ ഭാഗം കൂടി കേട്ടുവേണം തീരുമാനമെന്നാണ് എംടി തടസ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

2014ല്‍ ആയിരുന്നു ‘രണ്ടാമൂഴം’ സിനിമയാക്കാന്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാല്‍, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. ഇതേ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. ശ്രീകുമാറിനെതിരെ എം.ടി.വാസുദേവൻ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാമൂഴം സിനിമയാക്കുന്നത് മുൻസിഫ് കോടതി വിലക്കിയതോടെ മധ്യസ്ഥ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ വീണ്ടും കോടതിയെ സമീപിച്ചു. എന്നാൽ, ശ്രീകുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mt against sreekumar randaamoozam film supreme court

Next Story
എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്alia bhatt, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express