സൗത്ത് ഇന്ത്യൻ സിനിമകളുടെ വലിയ ആരാധകനാണ് എം.എസ്.ധോണി. സംവിധായകൻ ജീവ ശങ്കർ ആണ് തമിഴ് സിനിമകളോടുളള ധോണിയുടെ ഇഷ്ടത്തെക്കുറിച്ച് ഇന്ത്യ ടുഡേയോട് വ്യക്തമാക്കിയത്. ധോണി ബ്രാൻഡ് അംബാസിഡറായ സ്പോർട്ടിങ് അക്കാദമി ‘റൺ ആദ’മിന്റെ പരസ്യ സംവിധായകൻ ജീവ ശങ്കറാണ്.

ഒരു മാസം മുൻപാണ് പരസ്യം സംവിധാനം ചെയ്യുന്നതിനായി റൺ ആദം ടീം തന്നെ സമീപിച്ചതെന്ന് നാൻ, യമൻ എന്നീ സിനിമകളുടെ സംവിധായകനായ ജീവ ശങ്കർ ഇന്ത്യ ടുഡേയോട് പറഞ്ഞു. ”ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിത്. ധോണിയുടെ ഷൂട്ട് ഒരു ദിവസം മാത്രമായിരുന്നു. മുംബൈയിലായിരുന്നു ഷൂട്ട്”.

പരസ്യ ചിത്രീകരണത്തിനിടയിൽ സംവിധായകൻ ജീവ ശങ്കറിനൊപ്പം ധോണി

”ഞാൻ ധോണിയുടെ വലിയ ആരാധകനാണ്. ധോണി അഭിനയിക്കുന്ന പരസ്യം ആദ്യമായി ഷൂട്ട് ചെയ്യുന്നതിന്റെ ടെൻഷൻ എനിക്കുണ്ടായിരുന്നു. ധോണി നന്നായി സഹകരിക്കുന്ന വ്യക്തിയാണ്. ഇടവേള സമയത്ത് ക്രിക്കറ്റിനെ മാറ്റിനിർത്തി സൗത്ത് ഇന്ത്യൻ സിനിമകളെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. രജനീകാന്ത് സാറിന്റെ സിംപ്ലിസിറ്റി ധോണിയെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അജിത്, വിജയ്, സൂര്യ എന്നിവരുടെ സിനിമകളെക്കുറിച്ചും ധോണി സംസാരിച്ചു. കൂട്ടത്തിൽ സൂര്യ സാറിനെക്കുറിച്ച് ധോണി കൂടുതലായി സംസാരിക്കുകയും അദ്ദേഹത്തിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണന്നും പറഞ്ഞു. സബ്റ്റൈറ്റിൽസ് ഉപയോഗിച്ചാണ് തമിഴ് സിനിമകൾ കാണുന്നതെന്ന് ധോണി പറഞ്ഞു”.

ജനുവരി 18 നോ 19 നോ ആയിരിക്കും ധോണിയുടെ പുതിയ പരസ്യം പുറത്തിറങ്ങുകയെന്ന് ജീവ ശങ്കർ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ