പുതുവർഷദിനത്തിൽ നടൻ ഭാസ്കറിനെ മകൾ ഞെട്ടിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം നൽകിയാണ്. ഒരു ബുളളറ്റ് ബൈക്കാണ് മകൾ ഐശ്വര്യ അച്ഛന് സമ്മാനമായി നൽകിയത്. അച്ഛന് പുതുവർഷസമ്മാനം നൽകി ഐശ്വര്യ ഞെട്ടിക്കുന്ന വിഡിയോ വൈറലായിരുന്നു.

മകളുടെ സമ്മാനത്തിന് കിടിലൻ സർപ്രൈസ് നൽകിയാണ് ഭാസ്കർ പകരം വീട്ടിയത്. ബിഹൈൻഡ്‌വുഡ്സ് വെബ്സൈറ്റിൽ അഭിമുഖത്തിനെത്തിയപ്പോഴായിരുന്നു ഐശ്വര്യയെ അച്ഛൻ ഞെട്ടിച്ചത്. അഭിമുഖത്തിനിടയിൽ അവതാരകന്റെ നിർദ്ദേശപ്രകാരം ഐശ്വര്യ കണ്ണുകൾ കെട്ടി. ഐശ്വര്യയോട് അച്ഛന് ബൈക്ക് നൽകിയതിനെക്കുറിച്ച് ചോദിച്ചു. അച്ഛന് റോയൽഎൻഫീൽഡ് വലിയ ഇഷ്ടമാണെന്നും അതിനാലാണ് കുറച്ച് കുറച്ച് പണം വീതം കൂട്ടിവച്ച് ബൈക്ക് വാങ്ങി നൽകിയതെന്നും പറഞ്ഞു.

Read More: നടൻ ഭാസ്കറിനെ ഞെട്ടിച്ച് മകളുടെ സമ്മാനം

അഭിമുഖം തുടരുന്നതിനിടയിൽ ഭാസ്കർ സ്റ്റുഡിയോയിലേക്ക് കടന്നുവന്നു. ഐശ്വര്യയുടെ കൈയ്യിൽ ഭാസ്കറിന്റെ കൈ അവതാരകൻ വച്ചു. ആരാണിതെന്ന് ചോദിച്ചു. ഒട്ടും സംശയിക്കാതെ ഐശ്വര്യ അച്ഛനാണെന്ന് പറഞ്ഞു. കണ്ണിൽ കെട്ടിയ തുണി മാറ്റിയ ഐശ്വര്യ അച്ഛനെ കണ്ട് ശരിക്കും അതിശയിച്ചുപോയി. നിനക്ക് മാത്രമല്ല എനിക്കും സർപ്രൈസ് നൽകാൻ കഴിയുമെന്ന് പറഞ്ഞ് ഭാസ്കർ മകളെ ചേർത്തുപിടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ