തമിഴ് നടൻ എം.എസ്.ഭാസ്കറിന് മകൾ നൽകിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സമ്മാനം. പുതുവർഷ ദിനത്തിലാണ് മകൾ ഉഗ്രനൊരു സമ്മാനം നൽകി അച്ഛനെ ഞെട്ടിച്ചത്. മകൾ നൽകിയ സമ്മാനം കണ്ട ഭാസ്കർ അവളെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. അച്ഛന്റെ സന്തോഷം കണ്ട് മകൾക്ക് കരച്ചിൽ അടക്കാനുമായില്ല.

ഭാസ്കറിന്റെ കണ്ണുകൾ കെട്ടിയാണ് മകൾ ഐശ്വര്യ സമ്മാനത്തിന് അടുത്തേക്ക് എത്തിച്ചത്. ഭാസ്കർ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ മുന്നിലതാ ഒരു ബുളളറ്റ് ബൈക്ക്. സമ്മാനം കണ്ട ഭാസ്കർ വിശ്വസിക്കാനാവാതെ ഇത് തനിക്കാണോയെന്ന് ചോദിച്ചു. അതെ എന്നു മകൾ പറഞ്ഞപ്പോൾ സ്നേഹം കൊണ്ട് അവളെ ചേർത്തുപിടിച്ച് താങ്ക്സ് പറഞ്ഞു. അച്ഛന്റെ മുഖത്തെ സന്തോഷം കണ്ട ഐശ്വര്യയ്ക്ക് വികാരം അടക്കിനിർത്താനായില്ല. അച്ഛനെ ചേർത്തുപിടിച്ച് അവൾ കരഞ്ഞു. ഐശ്വര്യയെക്കൂടാതെ ആദിത്യ എന്നൊരു മകൻ കൂടി ഭാസ്കറിനുണ്ട്.

തമിഴിലെ അറിയപ്പെടുന്ന സഹനടനും കൊമേഡിയനുമാണ് എം.എസ്.ഭാസ്കർ. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തയിത്. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, മൊഴി, ശിവാജി, സാധു മിരണ്ട, സന്തോഷ് സുബ്രഹ്മണ്യം, ദശാവതാരം, 8 തോട്ടകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ