scorecardresearch

അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും; മൃദുല മുരളി

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു പിന്നാലെ ചലച്ചിത്ര മേഖലയിൽ നിന്നും അതിജീവിതയെ പിന്തുണച്ച നിരവധിപ്പേരാണ് മുമ്പോട്ട് വന്നിരിക്കുന്നത്

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു പിന്നാലെ ചലച്ചിത്ര മേഖലയിൽ നിന്നും അതിജീവിതയെ പിന്തുണച്ച നിരവധിപ്പേരാണ് മുമ്പോട്ട് വന്നിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mridula Murali Post FI

മൃദുല മുരളി

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ ചലച്ചിത്ര മേഖലയിലാകെ വിഭിന്ന പ്രതികരണങ്ങളാണ്. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു' എന്നാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള അമ്മ സംഘടനയുടെ പ്രതികരണം. 

Advertisment

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കാട്ടിയാണ് എറണാകുളം സെഷൻസ് കോടതി ദിലീപിനെ വെറുതെ വിട്ടത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. 

Also Read: സാക്ഷികൾ, 438 ദിവസത്തെ വിസ്താരം; ജുഡീഷ്യറിയിൽ ചരിത്രമായി നടിയെ ആക്രമിച്ച കേസ്

"വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഒരു തിരക്കഥ വളരെ ക്രൂരമായി വികസിക്കുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത്." എന്നാണ് നടിയും ഡബ്യൂസിസി അംഗവുമായ പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. 

അവൾക്കൊപ്പം എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം. 'എന്നും, എന്നത്തേക്കാളും ശക്തമായി, ഇപ്പോൾ' എന്ന കുറിപ്പും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവൾക്കൊപ്പമെന്ന പോസ്റ്റർ രമ്യ നമ്പീശനും പങ്കുവച്ചിട്ടുണ്ട്.

ദിലീപിനെ ഫെഫ്കയിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡംബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷമി സംഘടനയിൽ നിന്ന് രാജിവെച്ചു. ഫെഫ്കയുടെ നിയമാവലിക്ക് വിരുദ്ധമാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്ന് ഭാഗ്യലക്ഷമി ആരോപിച്ചു.

Also Read: യഥാർത്ഥ ഗൂഢാലോചന എന്നെ തകർക്കാൻ, പോലീസ് മെനഞ്ഞ കള്ളക്കഥ: ദിലീപ്
 
നടിയും അതിജീവിതയുടെ സുഹൃത്തുമായ മൃദുല സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

സത്യങ്ങൾ നറ നീക്കാനുള്ള പോരാട്ടം ഇനിയും ഏറം. അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും. അപ്പോൾ ആറിൽ ഒതുങ്ങില്ല എന്നും പൊങ്ങി പാറിയ പൊടിപടലങ്ങൾ കണ്ണിൽ നിന്നും മാറ്റേണ്ടി വരുമെന്നും മനസിലാകും. ഒപ്പം നിന്നവർക്കു നന്ദി എന്ന കുറിപ്പാണ് മൃദുല പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

"നീതി നിഷേധിക്കപ്പെട്ട ഒരുപാട് സ്ത്രീകളെ ഇന്നലെ കണ്ടു... അതിജീവിത നടത്തിയ പോരാട്ടം ചെറുതല്ല..." എന്നു തുടങ്ങുന്ന കുറിപ്പ് ദിയ സനയും പങ്കുവച്ചിട്ടുണ്ട്.

അതേസമയം, കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും അപ്പീൽ നൽകുമെന്നും നിയമ മന്ത്രി പി. രാജീവ് അറിയിച്ചു. കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നതെന്നും എന്നാൽ, ബലാത്സം​ഗ കുറ്റം തെളിയിക്കപ്പെട്ടെങ്കിലും ഗൂഡാലോചനക്കുറ്റത്തിൽ പ്രതീക്ഷിച്ച വിധിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. 

Read More: ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിതയും സർക്കാരും സുപ്രീം കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിലെ അപൂർവ്വ സംഭവങ്ങൾ

Dileep actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: