scorecardresearch

Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?

Mrudhu Bhave Dhruda Kruthye OTT Release: സൂരജ് സൺ നായകനാകുന്ന ചിത്രത്തിൽ തട്ടുംപുറത്ത് അച്യുത൯, ഏതം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ശ്രവണ ആണ് നായികയായി എത്തുന്നത്

Mrudhu Bhave Dhruda Kruthye OTT Release: സൂരജ് സൺ നായകനാകുന്ന ചിത്രത്തിൽ തട്ടുംപുറത്ത് അച്യുത൯, ഏതം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ശ്രവണ ആണ് നായികയായി എത്തുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mrudhu Bhave Dhruda Kruthye ott

Mrudhu Bhave Dhruda Kruthye OTT

Mrudhu Bhave Dhruda Kruthye OTT Release Date & Platform: ഷാജൂൺ കാര്യാൽ ചിത്രം മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിലെത്തി. ഹൈഡ്രോഎയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോ൯ നിർമ്മിച്ച ഈ ചിത്രത്തിൽ യുവതാരവും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് നായക൯. 

Advertisment

തട്ടുംപുറത്ത് അച്യുത൯, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രവണ, ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മരിയ പ്രി൯സ് എന്നിവരാണ് നായികമാർ. ഡോക്ടർ വിജയ് ശങ്കർ മേനോന്റെ കഥക്ക് രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കി.

Also Read: 'നിൻ്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉണ്ടായിരുന്നു'; ദുൽഖറിനോട് മമ്മൂട്ടി

സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോ൯, ജീജ സുരേന്ദ്ര൯, ഹരിത്, സിദ്ധാർഥ് രാജ൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധന൯, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശ൯ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

Advertisment

Also Read: 'സ്റ്റുപ്പിഡ് ബീഹാറി' എന്ന പരിഹാസം, റിയാലിറ്റി ഷോകളിൽ തഴയപ്പെട്ടു, അയൽക്കാരുടെ പരാതിയിൽ 17 തവണ വീടു മാറി: ഇത് മൈഥിലി താക്കൂറിന്റെ കഥ

നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഖീബ് ആലം, ദി൯നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്ര൯ എന്നിവരുടെ വരികൾക്ക് സാജ൯ മാധവ് സംഗീതം നൽകി.  

Mrudhu Bhave Dhruda Kruthye OTT : മൃദുഭാവേ ദൃഢ കൃത്യേ ഒടിടി

മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മുൻപ് പ്ലെക്സ് ഒടിടിയിലും ചിത്രം സ്ട്രീം ചെയ്തിരുന്നു.

Also Read: എന്തുവന്നാലും അദ്ദേഹം ആ രണ്ട് റൂൾസ് തെറ്റിക്കില്ല; 25 വർഷമായി അക്ഷയ് കുമാർ പിൻതുടരുന്ന നിയമങ്ങളെ കുറിച്ച് തബു

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: