/indian-express-malayalam/media/media_files/2025/11/14/mrudhu-bhave-dhruda-kruthye-ott-2025-11-14-12-46-41.jpg)
Mrudhu Bhave Dhruda Kruthye OTT: ഷാജൂൺ കാര്യാൽ ചിത്രം മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിലേക്ക്. ഹൈഡ്രോഎയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോ൯ നിർമ്മിച്ച ഈ ചിത്രത്തിൽ യുവതാരവും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് നായക൯.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
തട്ടുംപുറത്ത് അച്യുത൯, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രവണ, ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മരിയ പ്രി൯സ് എന്നിവരാണ് നായികമാർ. ഡോക്ടർ വിജയ് ശങ്കർ മേനോന്റെ കഥക്ക് രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കി.
Also Read: മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, വിവാദ നായിക; ആളെ മനസ്സിലായോ?
സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോ൯, ജീജ സുരേന്ദ്ര൯, ഹരിത്, സിദ്ധാർഥ് രാജ൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധന൯, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശ൯ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഖീബ് ആലം, ദി൯നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്ര൯ എന്നിവരുടെ വരികൾക്ക് സാജ൯ മാധവ് സംഗീതം നൽകി.
മുൻപ് പ്ലെക്സ് ഒടിടിയിൽ ചിത്രം സ്ട്രീം ചെയ്തിരുന്നു. ഇപ്പോൾ മനോരമ മാക്സ് കൂടി ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഏറ്റെടുത്തിരിക്കുകയാണ്. നവംബർ 16 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us