ഇന്ത്യയില്‍ ആദ്യമായി ബാന്‍ ചെയ്യപ്പെട്ട ചിത്രമായിരുന്നു മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ‘നീല്‍ ആകാശേര്‍ നീച്ചേ’. 1958ലെ ചിത്രം ബാന്‍ ചെയ്യപ്പെട്ടത് അതില്‍ അടങ്ങിയ രാഷ്ട്രീയ ധ്വനികളുടെ അടിസ്ഥാനത്തിലായിരുന്നു. 1930കളില്‍ കല്കട്ടയിലെ ചൈനീസ് തൊഴിലാളികള്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ പ്രതിപാദിച്ച ചിത്രമായിരുന്നു ‘നീല്‍ ആകാശേര്‍ നീച്ചേ’. രണ്ടു മാസത്തോളമായിരുന്നു ബാന്‍.
മഹാദേവി വര്‍മയുടെ ‘ചിനി ഫെരിവാല’ എന്ന കഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തില്‍ കാലി ബാനെര്‍ജി, മഞ്ജു ദേ, ബികാഷ് റോയ്, സ്മൃതി ബിസ്വാസ്, സുരുചി സെന്‍ഗുപ്ത, അജിത് ചാറ്റര്‍ജി, രസരാജ് ചാറ്റര്‍ജി എന്നിവരായിരുന്നു അഭിനേതാക്കള്‍.
സത്യജിത് റേ, ഘട്ടക്, എന്നിവര്‍ക്കൊപ്പം ബംഗാളി സിനിമയുടെ നവതരംഗ ശില്‍പ്പികളില്‍ ഒരാളായ മൃണാള്‍ സെന്‍ സാമൂഹികരാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തെ രാജ്യം പദ്മഭുഷന്‍, ദാദാ സാഹെബ് ഫാല്‍കെ എന്നീ പരമോന്നത പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്. മൃണാള്‍ ദാ എന്ന് സിനിമാ ലോകം സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന മൃണാള്‍ സെന്‍ ഇന്ന് രാവിലെ കൊല്‍കൊത്തയിലെ വസതിയില്‍ അന്തരിച്ചു.
Read More: മൃണാള്‍ സെന്‍ അന്തരിച്ചു