കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’യിലെ ആദ്യഗാനം റിലീസായി. ബസ് ഡ്രൈവറുടെ വേഷത്തിലാണ് കാളിദാസ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയിൽ മുടിയും താടിയുമൊക്കെ നീട്ടി കട്ട ലോക്കൽ ലുക്കിലാണ് കാളിദാസ് എത്തുന്നത്.
നജീം അർഷാദും അരുൺ വിജയും ചേർന്നാണ് ‘പുതിയ വഴിയിലിനി യാത്രയാണ് ചെറു ജീവിതങ്ങളിലിതിലെ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ബികെയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും അരുൺ വിജയ് തന്നെ.
ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന് വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു ഗോവിന്ദൻ, സായ് കുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തർ അനിൽ, ഷാഹീൻ സിദ്ദീഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പും പശ്ചാത്തല സംഗീതം അനിൽ ജോൺസണും നിർവ്വഹിക്കും. അയൂബ് ഖാനാണ് എഡിറ്റർ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഫെബ്രുവരി 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.